കൊച്ചിക്കൊയ എന്നാല്‍ കൊച്ചിക്കാരന് കോയ എന്നല്ല , പിന്നെ ....ഇതൊരു ഭക്ഷണ പധാര്ഥമാകുന്നു. ഈ ബൂലോകത്ത് എത്രപേര്‍ ഇതു കഴിച്ചിട്ടുണ്ടെന്നു ചോദിച്ചാല്‍ പൊക്കാന്‍ അധികം കൈകള്‍ കാണില്ല ..ഇതു ഞങ്ങളുടെ നാട്ടില്‍ ഉണ്ടാക്കുന്ന ഒരു ട്രെഡിഷണല്‍ ഫുഡ് ആകുന്നു .ഇതിന് വേണ്ട ഐറ്റംസ് ഇതൊക്കെയാണ് .
സ്വന്തം പറമ്പില്‍ സ്വന്തമായി ഉണ്ടാക്കിയ പൂവന്‍പഴം ..അങ്ങാടിയില്‍ നിന്നും വാങ്ങിയതല്ല ..പൂവന്‍പഴം പഴുത്തു പഴുത്തു അതിന്റെ തോല് ഒരു കടലാസ് കഷണത്തിന്റെ കനമാകണം . അതുകൊണ്ട് തന്നെ കൊച്ചിക്കൊയ ഉണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ കുറവാണ് . പക്ഷെ എന്റെ ഉമ്മ തറവാട്ടിലെ തല മൂത്ത ആളായതിനാല്‍ എപ്പോഴും തറവാട്ടില്‍ ഉണ്ടാകുന്ന പൂവന് പഴക്കുലയില്‍ നിന്നും മിനിമം രെണ്ട് പടല എപ്പോഴും വീട്ടില്‍ എത്തിയിരുന്നു .വീട്ടില്‍ ഉണ്ടാകുന്ന പഴക്കുല പഴുപ്പിക്കാനായി മൂപ്പത്തി ഒരു ചാക്കില്‍ കെട്ടി അട്ടത്തു കെട്ടിതൂക്കും . ഈ ചാക്കിന്റെ അടുത്തെത്തിയാല്‍ പോലും എങ്ങനെയോ ഉമ്മ മണതറിയാറുണ്ടായിരുന്നു. പക്ഷെ പൂവന് പഴം കഴിക്കാനുള്ള അദമ്യമായ ആഗ്രഹം തടഞ്ഞു നിര്‍ത്താനാകുമോ ..... ചാകിന്റെ നൂലുകള്കിടയില് വിടവുണ്ടാക്കി , പഴം മെല്ലെ പടലയില്‍ നിന്നും ഇരിഞ്ഞു ചാക്കില്‍ തള്ളിയിട്ടു അടിച്ചുമാറ്റും ..ഫോര്‍ബിഡന്‍ ഫ്രുഇട്സ് ആര് ടേസ്ററി....
പിന്നെ വേണ്ടത് സ്വന്തം വയലില്‍ ഉണ്ടാക്കിയ നെല്ല് ഇടിച്ചുണ്ടാക്കിയ അവില് ആണ് ..ഇതു ഒരു കാലത്തു എന്റെ വീട്ടില്‍ ഉണ്ടായിരുന്നു ..പാടത്തു പണിയും കൊയ്തും മീന്‍ പിടുത്തവും ഒക്കെ ഉള്ള കാലം ..പക്ഷെ ഇന്നു അങ്ങാടി തന്നെ ശരണം ...വയലെല്ലാം പോയി .. പിന്നെ വേണ്ടത് ശുദ്ധമായ പശുവിന് പാലാണ് ....കവറില്‍ കിട്ടുന്നതല്ല ..പശുവിന്റെ അകിട്ടില്‍ നിന്നും ലൈവ് ആയി പിഷ് .....പിഷ് ....പിഷ് എന്ന് സൌണ്ട് ഉണ്ടാക്കി കറന്നെടുത്ത പാല് ....നല്ല തുടയുള്ള തേങ്ങ , ചെറിയ ഉള്ളി ...ഇഞ്ചി ഇത്രയും പദാര്‍ത്ഥങ്ങളും ഉമ്മാക്ക് മനസ്സും ഒത്തു വന്നാല്‍ ഒരു കൊച്ചിക്കൊയ ജനിക്കുകയായി ..
കൊച്ചിക്കൊയ ഉണ്ടാക്കുന്ന ദിവസം പഴം തോല് പൊളിക്കാന്‍ ഏല്‍പ്പിക്കുന്നതും അവസാനം ടേസ്റ്റ് നോക്കാന്‍ തരുന്നതും ഒരു വലിയ അന്ഗീകാരമായി കണക്കാക്കുന്നു .....
ഇങ്ങനെ ഉണ്ടാക്കുന്ന കൊച്ചിക്കൊയയുമായി ബന്ധപ്പെട്ട ഒരു തമാശ കഥ ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തില്‍ ഉണ്ട് .....
തെക്കുനിന്നു വന്ന ഒരു ഡോക്ടര്‍ ഞങ്ങളുടെ നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട് ..ഒരു ദിവസം വയസായ ഉമ്മാമ വയറു വേദനയായിട്ടു ഡോക്ടറെ കാണാന്‍ പോയി ..ഡോക്ടര്‍ കോയല്‍ വെച്ചു നോക്കിയിട്ട് ഒന്നും കണ്ടില്ല ....അപ്പൊ ഉമ്മാമ പറഞ്ഞു ..ഞാന്‍ ഇന്നലെ കൊച്ചിക്കൊയ കയിചീനി ....അയിന്റെ പിന്നാലാ ഈ പളേള ബേദന തൊടന്ഗിയത്..ഡോക്ടര്ക്കുണോ കൊച്ചിക്കൊയ എന്താണെനറിവ്...
കൊച്ചിക്കൊയ എന്നാല്‍ എന്താണുമ്മാ.........തന്റെ അഞാത കാരണം സൂക്കേട് പിടികിട്ടാതെ ആവെന്ടെന്നു ഡോക്ടര്‍ കരുതി .....അത് സാറേ പൂവന്പയവും അവിലും എല്ലാം കൂട്ടി അങ്ങനെ ഞമുണ്ടി......
നിര്‍ത്ത് നിര്‍ത്ത് ഡോക്ടര്‍ പറഞ്ഞു ....ആ ഞമുണ്ടി ആണ് പ്രശ്നം , പാലും പഴവും ഒന്നും പ്രശ്നമല്ല , നിങ്ങള്‍ ഞമുണ്ടി കഴിച്ചത് കൊണ്ടാണ് വയറു വേദന വന്നത് .....
ഉമ്മാമ വായും പൊളിച്ചു ഇരുന്നു പോയി ........
(ഞമുണ്ടി എന്നാല്‍ കൈ കൊണ്ടു കുഴക്കുന്നതിനു നാട്ടില്‍ പറയുന്നതാണ് )........
Subscribe to:
Post Comments (Atom)

1 comment:
ഞമ്ണ്ടി ഞമ്ണ്ടി ഞമ്ണ്ടി...
Post a Comment