ബാലകൃഷ്ണന് എനിക്ക് വളരെ വേണ്ടപ്പെട്ടയളാണ്. എന്റെ അയല്‍വാസിയും ഞങ്ങളുടെ മുഖ്യ പണിക്കാരനും ആയിരുന്നു ..കുഞ്ഞാമന്റെയും മാതയുടെയും സീമന്ത പുത്രന്‍ . ബാലകൃഷ്ണനെ ഞങ്ങള്‍ സ്നേഹത്താല്‍ ബാലര്‍ഷണന്‍ എന്നാണ് വിളിച്ചിരുന്നത് ..ബാലകൃഷ്ണന് അയല്പ്പക്ക ബന്ധം അല്ലാതെ ഞങ്ങളുടെ വീടുമായി ഒരു ഗുരു ശിഷ്യ ബന്ധം കൂടി ഉണ്ടായിരുന്നു ..എന്റെ പിതാവിന്റെ ശിഷ്യനും കാര്യസ്ഥനും ആയിരുന്നു ബാലകൃഷ്ണന്‍ ..സ്കൂള്‍ വിടുമ്പോള്‍ ഫാദര്‍ വാങ്ങിക്കൊടുക്കുന്ന മീന്‍ പൊതി കൃത്യമായി വീട്ടിലെത്തിച്ചിരുന്നത് ബാലകൃഷ്ണനായിരുന്നു ....
വീട്ടിലെ ബുദ്ധിമുട്ടുകള്‍ കൊണ്ടും ബാക്കി കയ്യിലിരിപുകൊണ്ടും ബാലകൃഷ്ണന്റെ പഠനം അധികം നീണ്ടുപോയില്ല ..തന്റെ സ്വൈര്യ വിഹാരത്തിന് ഈ കുഗ്രാമം മതിയാവില്ലെന്ന് കണ്ട ബാലകൃഷ്ണന്‍ നാടു വിട്ടു പോയി .. വളരെ കാലം ബാലകൃഷ്ണന്റെ ഒരു വിവരവും ഉണ്ടായിരുന്നില്ല .പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെതിയപ്പോഴേക്കും ബാലകൃഷ്ണന്‍ ആകെ മാറിയിരുന്നു ...മെലിഞ്ഞ ശരീരവും ..വായിലെക്കിരങ്ങുന്ന മീശയും ..
ബാലകൃഷ്ണന്‍ പിന്നീട് കൂലി പണി എടുത്തു ജീവിക്കാന്‍ തുടങ്ങി ..മിക്കവാറും ഞായറാഴ്ചകളില്‍ എന്റെ വീട്ടില്‍ ബാലകൃഷ്ണന്‍ പണിക്കുണ്ടാകും..തെങ്ങിന്‍തടം തുറക്കുക ..വളം ഇടുക ..വരമ്പ് കൊതതി വെക്കുക മുതലായ പണികള്‍ ബാലക്രിശ്നനാണ് ചെയ്യുക ..ബാലകൃഷ്ണന്‍ പണിക്കു വരുന്ന ദിവസം ഞങ്ങള്ക്ക് ഭയങ്കര സന്തോഷമാണ് ..അന്ന് മുഴുവന്‍ ബാലകൃഷ്ണന്റെ കൂടെയായിരിക്കും ..പണിക്കിടയിലാണ് ബാലകൃഷ്ണന്‍ തന്റെ നാടുവിട്ട കഥകള്‍ പറയുക ...
ബാലകൃഷ്ണന്‍ നാടുവിട്ടു ഏതോ സര്‍ക്കസ് കമ്പനിക്കാരുടെ കൂടെയയിരുന്നെന്നും , അവിടെ മരണക്കിണറില്‍ സൈകിള്‍ ചവിട്ടലായിരുന്നു പണിയെന്നുമാണ് അവകാശം ..ഏതായാലും സര്‍ക്കസ് കഥകളുടെ ഒരു അക്ഷയ പാത്രമായിരുന്നു ബാലകൃഷ്ണന്‍ . രാവിലെ മുതല്‍ വൈകീട്ടോളം പറഞ്ഞാലും ബാലകൃഷ്ണന്റെ കഥകള്‍ തീരാരുണ്ടായിരുന്നില്ല ....
ഒരുദിവസം ഞാനും ബാലക്രിശനും പുഴയോരത്തുള്ള തൊടിയില്‍ തെങ്ങിന്‍ തടം തുറന്നു ശീമക്കൊന്ന വെട്ടി ഇടുന്ന പണിയിലാണ് .. ബാലകൃഷ്ണന്‍ രണ്ടു കൊത്ത് പിന്നെ കഥ എന്ന രീതിയില്‍ കത്തി കേറുകയാണ് ..ബാലകൃഷ്ണന്‍ ശീമക്കൊന്ന വെട്ടാനായി സാമാന്യം വലിയ ഒരു കൊന്നയുടെ മണ്ടയില്‍ കേറി ..ഞാന്‍ താഴെ നില്‍പ്പാണ് .. ആവേശം കേറിയ ബാലകൃഷ്ണന്‍ ശീമക്കൊന്നയുടെ മണ്ടയില്‍ നിന്നും സര്‍ക്കസ് വിവരണം തുടരുകയാണ് ...പുഴയോരമായതിനാല്‍ അടുത്തൊന്നും ആരുമില്ല ...ബാലകൃഷന്‍ ശീമക്കൊന്നയുടെ മണ്ടയില്‍ നിന്നും ഉറക്കെ മരണക്കിണര്‍ അനൌണ്‍സ്മെന്റ് തുടങ്ങി ...
മാന്യ മഹാ ജനങ്ങളേ ....
മരണ ദേവത നടനമാടുന്ന
മരണക്കൊട്ടയുടെ ചെന്കുതായ
പ്രദേശങ്ങളില്‍ക്കൂടി
മരണത്തെ കയ്യിലെടുത്ത്
അമ്മാനമാടിക്കൊണ്ട്...
മരണമേ ശരനമെന്നുരക്കെ
പ്രഖ്യാപിച്ചുകൊണ്ട് .....
ബാലക്രിഷണനിതാ....
തന്റെ ..................
എന്തേ ബാലകൃഷ്ണാ ........ആ ശബ്ദം കേടു ഞാന്‍ ഞെട്ടി ...തൊട്ടു പുറകില്‍ ബാപ്പ ...
പിന്നെ കേള്‍ക്കുന്നത് ബാലകൃഷ്ണന്റെ കയ്യില്‍ നിന്നും കൊടുവാള്‍ താഴെ വീഴുന്ന ശബ്ദമാണ് ....ആയുധം പോയ പടയാളിയായി ബാലകൃഷ്ണന്‍ ശീമക്കൊന്നയുടെ മണ്ടയില്‍ ...വിളിച്ചു കൂവിയത് മൊത്തം ബാപ്പ കേട്ടതിന്റെ ചമ്മല്‍ മുഖതത്...
പക്ഷെ ബാപ്പ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കാണിച്ചു .....
ബാലകൃഷ്ണാ ഇങ്ങു ഇറങ്ങിപ്പൊരു ......
വേറെ ഒന്നും പറയാതെ ബാപ്പ തിരിച്ചു നടന്നു ........
Thursday, July 31, 2008
Wednesday, July 23, 2008
കൊച്ചിക്കൊയ
കൊച്ചിക്കൊയ എന്നാല്‍ കൊച്ചിക്കാരന്‍ കോയ എന്നല്ല , പിന്നെ ....ഇതൊരു ഭക്ഷണ പധാര്‍ഥമാകുന്നു. ഈ ബൂലോകത്ത് എത്രപേര്‍ ഇതു കഴിച്ചിട്ടുണ്ടെന്നു ചോദിച്ചാല്‍ പൊക്കാന്‍ അധികം കൈകള്‍ കാണില്ല ..ഇതു ഞങ്ങളുടെ നാട്ടില്‍ ഉണ്ടാക്കുന്ന ഒരു ട്രെഡിഷണല്‍ ഫുഡ് ആകുന്നു .ഇതിന് വേണ്ട ഐറ്റംസ് ഇതൊക്കെയാണ് .
സ്വന്തം പറമ്പില്‍ സ്വന്തമായി ഉണ്ടാക്കിയ പൂവന്‍പഴം ..അങ്ങാടിയില്‍ നിന്നും വാങ്ങിയതല്ല ..പൂവന്‍പഴം പഴുത്തു പഴുത്തു അതിന്റെ തോല്‍ ഒരു കടലാസ് കഷണത്തിന്റെ കനമാകണം . അതുകൊണ്ട് തന്നെ കൊച്ചിക്കൊയ ഉണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ കുറവാണ് . പക്ഷെ എന്റെ ഉമ്മ തറവാട്ടിലെ തല മൂത്ത ആളായതിനാല്‍ എപ്പോഴും തറവാട്ടില്‍ ഉണ്ടാകുന്ന പൂവന്‍ പഴക്കുലയില്‍ നിന്നും മിനിമം രെണ്ട് പടല എപ്പോഴും വീട്ടില്‍ എത്തിയിരുന്നു .വീട്ടില്‍ ഉണ്ടാകുന്ന പഴക്കുല പഴുപ്പിക്കാനായി മൂപ്പത്തി ഒരു ചാക്കില്‍ കെട്ടി അട്ടത്തു കെട്ടിതൂക്കും . ഈ ചാക്കിന്റെ അടുത്തെത്തിയാല്‍ പോലും എങ്ങനെയോ ഉമ്മ മണതറിയാറുണ്ടായിരുന്നു. പക്ഷെ പൂവന്‍ പഴം കഴിക്കാനുള്ള അദമ്യമായ ആഗ്രഹം തടഞ്ഞു നിര്‍ത്താനാകുമോ ..... ചാകിന്റെ നൂലുകള്കിടയില്‍ വിടവുണ്ടാക്കി , പഴം മെല്ലെ പടലയില്‍ നിന്നും ഇരിഞ്ഞു ചാക്കില്‍ തള്ളിയിട്ടു അടിച്ചുമാറ്റും ..ഫോര്ബിഡന്‍ ഫ്രുഇട്സ് ആര്‍ ടേസ്ററി....
പിന്നെ വേണ്ടത് സ്വന്തം വയലില്‍ ഉണ്ടാക്കിയ നെല്ല് ഇടിച്ചുണ്ടാക്കിയ അവില്‍ ആണ് ..ഇതു ഒരു കാലത്തു എന്റെ വീട്ടില്‍ ഉണ്ടായിരുന്നു ..പാടത്തു പണിയും കൊയ്തും മീന്‍ പിടുത്തവും ഒക്കെ ഉള്ള കാലം ..പക്ഷെ ഇന്നു അങ്ങാടി തന്നെ ശരണം ...വയലെല്ലാം പോയി .. പിന്നെ വേണ്ടത് ശുദ്ധമായ പശുവിന്‍ പാലാണ് ....കവറില്‍ കിട്ടുന്നതല്ല ..പശുവിന്റെ അകിട്ടില്‍ നിന്നും ലൈവ് ആയി പിഷ് .....പിഷ് ....പിഷ് എന്ന് സൌണ്ട് ഉണ്ടാക്കി കറന്നെടുത്ത പാല്‍ ....നല്ല തുടയുള്ള തേങ്ങ , ചെറിയ ഉള്ളി ...ഇഞ്ചി ഇത്രയും പദാര്‍ത്ഥങ്ങളും ഉമ്മാക്ക് മനസ്സും ഒത്തു വന്നാല്‍ ഒരു കൊച്ചിക്കൊയ ജനിക്കുകയായി ..
കൊച്ചിക്കൊയ ഉണ്ടാക്കുന്ന ദിവസം പഴം തോല് പൊളിക്കാന്‍ ഏല്‍പ്പിക്കുന്നതും അവസാനം ടേസ്റ്റ് നോക്കാന്‍ തരുന്നതും ഒരു വലിയ അന്ഗീകാരമായി കണക്കാക്കുന്നു .....
ഇങ്ങനെ ഉണ്ടാക്കുന്ന കൊച്ചിക്കൊയയുമായി ബന്ധപ്പെട്ട ഒരു തമാശ കഥ ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തില്‍ ഉണ്ട് .....
തെക്കുനിന്നു വന്ന ഒരു ഡോക്ടര്‍ ഞങ്ങളുടെ നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട് ..ഒരു ദിവസം വയസായ ഉമ്മാമ വയറു വേദനയായിട്ടു ഡോക്ടറെ കാണാന്‍ പോയി ..ഡോക്ടര്‍ കോയല് വെച്ചു നോക്കിയിട്ട് ഒന്നും കണ്ടില്ല ....അപ്പൊ ഉമ്മാമ പറഞ്ഞു ..ഞാന്‍ ഇന്നലെ കൊച്ചിക്കൊയ കയിചീനി ....അയിന്റെ പിന്നാലാ ഈ പളേള ബേദന തൊടന്‍ഗിയത്..ഡോക്ടര്‍ക്കുണോ കൊച്ചിക്കൊയ എന്താണെനറിവ്...
കൊച്ചിക്കൊയ എന്നാല്‍ എന്താണുമ്മാ.........തന്റെ അഞാത കാരണം സൂക്കേട് പിടികിട്ടാതെ ആവെന്ടെന്നു ഡോക്ടര്‍ കരുതി .....അത് സാറേ പൂവന്പയവും അവിലും എല്ലാം കൂട്ടി അങ്ങനെ ഞമുണ്ടി......
നിര്‍ത്ത് നിര്‍ത്ത് ഡോക്ടര്‍ പറഞ്ഞു ....ആ ഞമുണ്ടി ആണ് പ്രശ്നം , പാലും പഴവും ഒന്നും പ്രശ്നമല്ല , നിങ്ങള്‍ ഞമുണ്ടി കഴിച്ചത് കൊണ്ടാണ് വയറു വേദന വന്നത് .....
ഉമ്മാമ വായും പൊളിച്ചു ഇരുന്നു പോയി ........
(ഞമുണ്ടി എന്നാല്‍ കൈ കൊണ്ടു കുഴക്കുന്നതിനു നാട്ടില്‍ പറയുന്നതാണ് )........

Saturday, July 19, 2008
കന്യാസ്ത്രീകളും കുറെ പട്ടികളും
ഞാന്‍ താമസിക്കുന്ന ഹോസ്റെലിനു തൊട്ടുമുന്‍പില്‍ ഒരു ലേടീസ് ഹോസ്റ്റല്‍ ഉണ്ട് ...
ആ ഹോസ്റ്റല്‍ നടത്തുന്നത് കന്യാസ്ത്രീകളാണ് .പക്ഷെ ആ ഹോസ്റെലിനു സെന്ട്രേല്‍ ജയിലില്‍ ഉള്ളതിനേക്കാള്‍ ഉയരമുള്ള മതിലും കുറെ പട്ടികള്‍ കാവലും ഉണ്ട് .പട്ടികളുടെ കുരയില്‍നിന്നും എത്ര എണ്ണം ഉണ്ടഎന് മനസ്സിലാക്കാന്‍ ശ്രേമിചെന്കിലും പറ്റിയിട്ടില്ല ..ഒരു ഉദ്ദേശം നാലഞ്ഞെണ്ണം ഉണ്ടെന്നാണ് തോന്നുന്നത് ..ഹോസ്റ്റലിന്റെ ജനാലകള്‍ എപ്പോളും അടഞ്ഞു തന്നെ .വല്ലപ്പോളും എന്നെ കാണാന്‍ വരുന്ന സുഹൃത്തുക്കളോട് ഞാന്‍ തെല്ലൊരു അഹങ്കാരത്തോടെ ഇതൊരു ലേടീസ് ഹോസ്റ്റല്‍ ആണെന്ന് പറയുകയും അപ്പോള്‍ അവന്‍ അളിയാ ...എന്ന് പറയുമ്പോള്‍ അഭിമാനിക്കുകയും ചെയ്തുപോരുന്നു ... രാത്രി ഹോസ്റെലിനു മുന്പിലെ റോഡിലൂടെ നടക്കുമ്പോള്‍ ചൂളം വിളിക്കുന്ന ശബ്ദവും സൌമ്യാ .......ബിന്ദൂ ....രമ്യാ .....ഫോണ്‍ എന്ന് വിളിക്കുന്നതും കേള്ക്കാം
അങ്ങനെയിരിക്കെയാണ് ഒരു ദിവസം രാത്രി ഞങ്ങളുടെ ഹോസ്റെലിലേക്ക് ഒരു ഫോണ്‍ വന്നത് .ലാടീസ് ഹോസ്റെലിലെ ഒരു അന്തെവസിനിയുടെ ആരോ മരിച്ചെന്നും അവിടത്തെ ഫോണ്‍ നമ്പര്‍ അറിയില്ലെന്നും ഒന്നു അവിടെപോയി വിവരം പറയണം എന്നും പറഞ്ഞു .കേള്‍ക്കേണ്ട താമസം ഹോസ്റ്റല്‍ ഉണര്‍ന്നു . ലാടീസ് ഹോസ്റ്റലില്‍ പോയി വിവരം പറയാന്‍ എല്ലാവരും റെഡി . പലരും കുളിക്കാന്‍ ഓടുന്നു ...ഷേവ് ചെയ്യാന്‍ പോകുന്നു ..അയണ്‍ ചെയ്യുന്നിടത്ത് ക്യൂ ...നട്ടപ്പാതിരക്കും ഇന്‍സൈഡ് ആകി ഷൂ ഇട്ടു പലരും റെഡി .അങ്ങനെ ഒരു സംഘം ആളുകള്‍ ലാടീസ് ഹോസ്റ്റല്‍ ലക്ഷ്യമാക്കി നീങ്ങി .
ഹോസ്റെലിനു മുന്‍പില്‍ എത്തിയിട്ട് എന്തുചെയ്യണം എന്നറിയാതെ എല്ലാവരും നില്ക്കുന്നു ..മുന്നിലെ കൂറ്റന്‍ ഗേറ്റ് അടഞ്ഞുകിടക്കുന്നു ..കൂടാതെ പട്ടികള്‍ നിര്‍ത്താതെ കുറയ്ക്കുന്നു ..കൂട്ടത്തില്‍ ആരോ ധൈര്യം സംഭരിച്ച് സിസ്ടരെ ...എന്ന് വിളിക്കാന്‍ തുടങ്ങി .പട്ടികള്‍ കുരക്കുന്നതല്ലാതെ നോ റിപ്ല്യ് ...തൊട്ടടുത്ത സ്കൂളിലെ മാഷും കൂടെയുണ്ടായിരുന്നു ..മാഷ് ഉറക്കെ വിളിച്ചു പറഞ്ഞു ....സിസ്റ്റര്‍ ഞാന്‍ സ്കൂള്‍ മാഷാണ് .ഒരു കാര്യം പറയാനുണ്ട് ,ഗേറ്റ് തുറക്കണം ...അപ്പോള്‍ ഒരു അശരീരി വരികയുണ്ടായി ...ഏത് മാഷായാലും ശെരി രാത്രി ഗേറ്റ് തുറക്കുന്ന പ്രശ്നമില്ല ..ഞാനിപ്പോള്‍ പട്ടിയെ അഴിച്ചുവിടും ...
ബഹളം കേട്ടു ,തൊട്ടടുത്ത് താമസിക്കുന്ന ജഡ്ജിയുടെ വീട്ടിലെ സെക്യൂരിറ്റി പോലീസുകാരന്‍ ഓടിയെത്തി ..എന്തൊരു ശുഷ്കാന്തി ...കാര്യം കേട്ടപ്പോള്‍ പോലീസുകാരന്റെ ആവേശം കൂടി ..പുള്ളി ലാതിയെടുത്തു ഗേറ്റിനു അടിക്കാന്‍ തുടങ്ങി .അപ്പോള്‍ വീണ്ടും അശരീരിയുണ്ടായി .നിങ്ങള്‍ ഫോണില്‍ വിളിക്കൂ നമ്പര്‍ ഇതാണ് .....രണ്ടു, മൂന്ന് ,ആര് .......
അങ്ങനെ ആ ജനക്കൂട്ടം വിജിഗീശുക്കളായി തിരിച്ചു പോയി ....പിന്നീട് എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ചില്ല ...അല്ലെങ്കിലും ഈ ലടീസ് ഹോസ്റ്റലിന്റെ കാര്യത്തില്‍ ഞാന്‍ എന്തിന് തല പുകക്കണം ........
കാലം കുറെ കടന്നുപോയി ..എല്ലാം മറന്നു .അങ്ങനെ അവിജരിതമായി ലടീസ് ഹോസ്റെളിലെ ഒരു അന്ധേവസിനിയെ എന്റെ ഒരു സുഹൃത്ത് മുഘേന പരിജയപ്പെടാന്‍ ഇടയായി ....സംസാരം ഹോസ്റെലിനെ കുരിചായപ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു അവിടെ കുറെ കന്യാസ്ത്രീകളും പട്ടികളും ഉണ്ട് എന്ന് ...ഇതുകേട്ടപാടെ ആ പെണ്‍ സുഹൃത്ത് മുഖവും വീര്‍പ്പിച്ചു ഒന്നും മിണ്ടാതെ ഒറ്റ പോക്ക് ....ഞാന്‍ ഇടിവെട്റെട്ടവനെ പോലെ തരിച്ചു പോയി ..പിന്നീടാണ് ഞാന്‍ പറഞ്ഞതിന്റെ വിശാലമായ അര്ത്ഥം ഞാന്‍ മനസ്സിലാക്കിയത് ..നടുറോട്ടിലിട്ടു അങ്ങനെ ഞാന്‍ അവളെ പട്ടി എന്ന് വിളിച്ചവനായി ............
ദൈവമേ എന്നോട് പൊറുക്കേണമേ ....

Friday, July 18, 2008
ഭ്രാന്തന്‍
കുറെ കാലമായി എന്നെ അലട്ടിക്കൊണ്‍ടിരിക്കൂന്ന ഒരു ചിന്ത ഞാന്‍ ഇവിടെ പങ്കുവെക്കട്ടെ....
നമ്മള്‍ പലപ്പോഴും പലതരം ഭ്രാന്തന്മാരെയും കാണാറുണ്ട് .. റെയില്‍വേ സ്റ്റേഷനിലും ബീച്ചിലും തിരക്കുള്ള ചന്തയിലും ഒക്കെ. ഇതില്‍ ഒരുതരം ഭ്രാന്തന്മാരെ ശ്രദ്ധിച്ചിട്ടുണ്ടോ , അവര്‍ ആരോടോ ഇങ്ങനെ സംസാരിക്കുന്നതുകാണാം. തത്ക്കാലം നമുക്കവരുടെ വേഷഭൂഷാധികള്‍ മറക്കാം ..ജട പിടിച്ച മുടിയും മുഷിഞ്ഞ വസ്ത്രങ്ങളും അല്ല അവര്‍ ധരിച്ചത് എന്ന് വിശ്വസിക്കാം ..
ഇനി വേറെ ഒരുകൂട്ടം ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ ..അവര്‍ വളരെ മോടിയില്‍ വസ്ത്രം ധരിചിട്ടുണ്ടാകും ..മുടി മനപ്പൂര്‍വം ജട പിടിപ്പിചിട്ടുണ്ടാകും .അവര്‍ വലതു കൈപ്പത്തിയില്‍ ഒരു ചെറിയ പെട്ടി വെച്ചു അത് വലതു ചെവിയോടു അമര്‍ത്തി വെച്ചിട്ടുണ്ടാകും ..എന്നിട്ട് ആരോടോ സംസാരിക്കുന്നതു കാണാം.. ഇവരെ നമ്മള്‍ ഭ്രാന്തന്‍ എന്ന് വിളിക്കാറില്ല , കാരണം അവന്റെ കയ്യിലുള്ള ആ ചെറിയ പെട്ടിയില്‍ നിന്നും അവനുള്ള മറുപടികള്‍ വരുന്നുണ്ട് എന്ന് നമുക്കറിയാം ,പക്ഷെ ഈ ചെറിയ പെട്ടിക്കായി അയ്യായിരമോ പതിനായിരമോ മുടക്കാതെ തനിക്കുള്ള മറുപടി ഗ്രഹിചെടുക്കന്നവനെ നമ്മള്‍ ഭ്രാന്തന്‍ എന്ന് വിളിക്കുന്നു ...തനിക്കുള്ള മറുപടി കൃത്യമായി കിട്ടുന്നത് കൊണ്ടാണല്ലോ അയാള്‍ സംസാരം തുടരുന്നത് ...
യഥാര്‍ഥത്തില്‍ ആരാണ് ഭ്രാന്തന്‍ .................

Wednesday, July 16, 2008
ഒരു സ്വാശ്രയ കാള
എന്റെ കൂടെ മുന്പ് താമസിച്ചിരുന്ന ഒരു സ്വാശ്രയ നഴ്സിംഗ് സ്ടുടെന്റ്റ് പറഞ്ഞ കഥയാണ് .........
സ്ഥലം ഒരു സ്വാശ്രയ നഴ്സിംഗ് കോളേജ് .....സൌകര്യങ്ങള്‍ ഒന്നും ഇല്ല ..വിദ്യാര്‍ഥികള്‍ പ്രായോഗിക പരിശീലനം നേടാന്‍ പ്രൈവറ്റ് ഹോസ്പിടലുകളില്‍ പോകുന്നു ..അങ്ങനെ എക്സാം വന്നെത്തി ..പലര്ക്കും ഒന്നും അറിയില്ല ..ഇന്‍ജക്ഷന്‍ എടുക്കാന്‍ അറിയില്ല ..ബി പി ഒരുവിധം ഒപ്പിക്കാം ..ഇതാണവസ്ഥ ...
എക്സാം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു നേഴ്സ് ഓടിക്കിതച്ചു nurses സറ്റേഷനിലേക്‍ വന്നു പറഞ്ഞു ....മാഡം ഓടിവരു ..അവിടെ ഒരുത്തന്‍ പേഷൃന്‍റിനെ കാളയെ കുളിപ്പിക്കുന്ന മാതിരി കുളിപ്പിക്കുന്നു ..
സംഭവം ഇതാണ് , കിടപ്പിലായ രോഗികളെ നനച്ചു തുടക്കനാണ് കക്ഷിക്ക് പരീക്ഷണമായി കിട്ടിയത് ..എന്ത് ചെയ്യണമെന്നറിയാത്ത വിദ്വാന്‍ ബാത്‌റൂമില്‍ നിന്നും ബക്കറ്റ് നിറയെ വെള്ളമെടുത്ത് അപ്പൂപ്പന്‍റെ ദേഹത്ത് ഒഴിച്ച് കുളിപ്പിച്ചു.........

Sunday, July 13, 2008
മഴതുള്ളി
മഴത്തുള്ളിയില്‍ അലിഞ്ഞിരിക്കുന്നത് എന്തൊക്കെയാണ് ....
സ്വപ്നങ്ങള്‍ ,പ്രതീക്ഷകള്‍, ദുഃഖങ്ങള്‍.....
വിണണില്‍നിന്നുതിരുന്ന കണ്ണുനീര്‍ തുള്ളികള്‍
മണ്ണില്‍ വീണുടയുന്നു..
എങ്ങുനിന്നെതുമീ കുളിര്‍ തെന്നലില്‍
പുതുമണണിന്‍ സുഗനധം പരക്കുന്നു..
ചിങ്ങമാസത്തില്‍ ചിണുങ്ങി ചിണുങ്ങിയും
കര്‍ക്കിടക കലി പെമാരിയായും
മഴ , മണ്ണില്‍ ഇറങ്ങുന്നു .......
രാത്ര്രിമഴയുടെ വിയര്‍പപിററുവീണ
വയലവരമ്പിലെ പുല്ക്കൊടിതതുംപുകളില്‍
വെളിച്ചം മഴവില്‍ വിരിയിക്കുന്നതും
ഇടവഴികളില്‍ തളം കെട്ടിനില്‍ക്കുന്ന
ചെറ്റു മണ്ണിന്‍ സുങനധവും
എന്നിനി വരും .....
എന്റെ ഏകാന്ത രാവുകളിലെ
സുന്ദര സ്വപ്നങ്ങളില്‍
കാമുകിയായിവന്നതും..
ആര്‍തതലചെതി
അട്ടഹസിചെന്നെ
പേടിപ്പിചചതും
നീ തന്നെ ......
എങ്കിലും എനിക്കിന്നും
നിന്നോട് പ്രണയം മാത്രം
..........................
എനിക്ക് മഴനനയണം
അമ്മയുടെ സാരിത്തലപ്പില്‍
മുടി തോര്ത്തണം ..........
Saturday, July 12, 2008
വെള്ളപ്പൊക്കം
മഴയില്ല , വെള്ളപ്പൊക്കം ഇല്ല ...
പുഴ ഇപ്പോഴും മെലിഞ്ഞു ........
കാലത്തിനെന്തു പറ്റി....
അതോ പററിയത് നമുക്കാണോ.......
എല്ലാം ഇനി ഡിജിറ്റല്‍ ഓര്‍മ്മകള്‍ .....
ആഘോഷിച്ചു നടന്ന മഴക്കാലങ്ങള്‍ .....
കൂട്ടുകരോടോതത്
കടമ്പുമരത്തില്‍ കയറി ചാടാരുണ്ടായിരുന്ന പുഴ
എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം ............
Wednesday, July 9, 2008
Tuesday, July 8, 2008
വിരഹം
ഇപ്പോളെനിക്ക് യഥാര്‍ഥത്തില്‍ എന്ത് ഭാവമാനെന്നറിയില്ല
..... വന്ചിക്കപ്പെടുന്നതിന്റെ സംകടമോ , പ്രതീക്ഷകള്‍ ആസ്ഥാനതതാകുന്നതിന്റെ ഞെട്ടലോ , അതോ അടക്കിപ്പിടിച്ച എന്റെ പ്രണയം പുറത്തോട്ടു പ്രവഹിച്ചു ബ്രാന്താവുന്നതോ.................. എനിക്ക് വേര്‍തിരിക്കാന്‍ കഴിയുന്നില്ല .ചിന്തകളെ മനസ്സിലിട്ടു മേതിക്കുംപോള്‍ നെല്ലും പതിരും തിരിച്ചറിയാന്‍ പറ്റുന്നില്ല ..ഏതായാലും അവഗണന കയ്പ്പെരിയതാണെന്ന് മനസ്സിലായി ..പിന്നെ എന്റെ സ്വപ്നലോകം ഒരിക്കലും പ്രാപിക്കാന്‍ കഴിയാത്തതാണെന്നും ,ആ സ്വപ്നലോകത്തില്‍ എന്റെ കൈ പിടിക്കാന്‍ ആരും ഉണ്ടാകില്ലെന്നും മനസ്സിനെ വിസ്വസിപ്പിക്കുംപോഴും അങ്ങനെ ആവെല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു .........
പ്രണയം വെറും ഒരു ഭാവമല്ല . എന്റെ പ്രിയപ്പെട്ടവന്‍ എന്നില്‍ എത്ര മാത്രം പടര്ന്നുപിടിചിരിക്കുകയാണ് ........നീയെന്ന രോഗം കാര്‍ന്നു തിന്നുന്ന ശരീരമാണ് എന്റേത് ..നിന്നെ മാത്രം ഓര്ത്തു , നിന്നെ കാണാന്‍ കൊതിച്ചു , നിന്റെ സ്പര്‍ഷനതിനായ് ദാഹിച്ചു നിന്നോട് ഞാന്‍ അപേക്ഷിച്ചു.പ്രാര്‍ത്തിച്ചു ..എന്നിട്ടും നീ എന്റെ മനസ്സിന്റെ വിങ്ങലരിയാതെ എന്റെ പ്രാര്‍ത്ഥന നിരസിച്ചു .എന്റെ സാമീപ്യം നിനക്കു ആവശ്യമില്ലെന്ന് മാത്രം ഞാന്‍ അറിഞ്ഞില്ല ..അറിഞ്ഞിരുന്നെന്കില്‍ ഞാന്‍ ആഗ്രഹിക്കുംയിരുന്നോ.............
അറിയില്ല , കാരണം മനസ്സിനെയും ശരീരതെതയും നിയന്ത്രിക്കാനുള്ള പ്രാപ്തി അന്യമായത് കൊണ്ടാണല്ലോ ഇന്നിത്രയും അനുഭവിക്കുന്നത് ..................
ഒരിക്കലെന്കിലും .....ഒരു ഭംഗിവാക്കിനെങ്കിലും എന്നെ ഇഷ്ടമാണെന്ന് പറയാമായിരുന്നില്ലേ ............

Monday, July 7, 2008
Sunday, July 6, 2008
ആല്‍്കെമിസ്റ്റ്
പ്രണയത്തിന്റെ
ആല്‍്കെമിസ്റ്റ്
ആരാണ് ........
ജീവിതത്തിന്റെ
തീച്ചൂളയില്‍
സ്വപ്നം
വററിചെചടുത്
പ്രണയം
സ്വന്തമാക്കുന്നത്
ആരാണ് .......
അറിയുന്നു സഖീ
എന്‍ നെഞ്ചിലെ
ഞെരിപ്പോടില്‍
നിനക്കായ്
എന്‍ സ്വപ്‌നങ്ങള്‍
തിളച്ചു മറിയുന്നത്
ആല്‍്കെമിസ്റ്റ്
ആരാണ് ........
ജീവിതത്തിന്റെ
തീച്ചൂളയില്‍
സ്വപ്നം
വററിചെചടുത്
പ്രണയം
സ്വന്തമാക്കുന്നത്
ആരാണ് .......
അറിയുന്നു സഖീ
എന്‍ നെഞ്ചിലെ
ഞെരിപ്പോടില്‍
നിനക്കായ്
എന്‍ സ്വപ്‌നങ്ങള്‍
തിളച്ചു മറിയുന്നത്
Saturday, July 5, 2008
ബീഫ് സദ്യ
സദ്യ എനിക്ക് വളരെ ഇഷ്ടമാണ്. ഒരു മുസ്ലിം ഭൂരിപക്ഷ സ്ഥലത്തുള്ള എനിക്ക് അതിനുള്ള ഭാഗ്യം വളരെ അപൂര്‍വമായേ കിട്ടാരുണ്ടയിരുന്നുള്ളൂ . ഞങ്ങളുടെ എല്ലാ പരിപാടികള്‍ക്കും നല്ല കോയി ബിരിയാണിയോ നെയ്ച്ചോറും ബീഫ് കറി യുമോ ആണ് ഉണ്ടാകാര് . പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോളാണ് സദ്യ കഴിക്കാനുള്ള അവസരം ഒത്തുവന്നത് . സംഭവം എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു . ഇല ഇടുന്നതിലും ഒരു കണക്കൊക്കെ ഉണ്ടെന്നു മനസ്സിലായി . ഓരോ ടച്ച് അപ്പ് മാറി മാറി കഴിക്കുംപോളും മാറി മാറി വരുന്ന സ്വാദും അവസാനം രണ്ടു കൂട്ടം പായസവും പിന്നെ പൂവന്‍ പഴവും ആഹ ....
പ്രീ ഡിഗ്രി പഠനം കഴിഞ്ഞു വീണ്ടും നാട്ടില്‍ കുറ്റിയടിച്ച കാലം .സദ്യയുടെ സ്വാദ് ഓര്‍മയില്‍ കയറി വരാന്‍ തുടങ്ങി . എന്ത് ചെയ്യാന്‍ ..............
അങ്ങനെ ഇരിക്കെയാണ് വിഷു വന്നെത്തിയത് . സദ്യ കഴിക്കാനുള്ള എന്റെ മോഹം അപ്പോഴേക്കും അടക്കിനിര്‍ത്താന്‍ പററാതായിരുന്നു. തലകുത്തി നിന്നു ആലോചിച്ചു . ഉമ്മാക്ക് സദ്യയുടെ സാങ്കേതിക വശങ്ങള്‍ അറിയില്ല .പിന്നെ വല്ലിടതുനിന്നും ഓസടിക്കുകയെ രക്ഷയുളളൂ. അങ്ങനെ ആലോചിച്ചപ്പോലാണ് പ്രീ ഡിഗ്രി ക്ക് രണ്ടു കൊല്ലവും എന്റെ അടുത്തിരുന്ന സുഹൃത്തിനെ ഓര്മ വന്നത് . കൂടാതെ വിഷുവും ..... ഇനി ഒന്നും ആലോചിക്കാനില്ല .....അടുത്ത വണ്ടിക്കു അവന്റെ വീട്ടിലേക്ക് വിടുക തന്നെ ...ഒരു സര്‍പ്രൈസ് ഇരിക്കട്ടെ എന്ന് കരുതി നാന്‍ വിളിച്ചു പറയാനും നിന്നില്ല .
നാന്‍ പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് എനിക്ക് കിട്ടിയത് ....അവന്‍ ഓടി വന്നു എന്നെ കെട്ടി പ്പിടിച്ചു ....അമ്മയും ഭയങ്കര സ്നേഹം ..ഞങ്ങള്‍ അങ്ങനെ പഴയ കഥകള്‍ പറഞ്ഞിരിക്കെ അടുക്കളയില്‍ നിന്നും അമ്മ അവനെ വിളിച്ചു . എന്റെ സുഹൃത്ത് തിരിച്ചുവന്നെ എന്നോട് പറഞ്ഞു .....എടാ നീ കുറച്ചു ടി.വി കണ്ടിരി ....ഞാന്‍ ഇപ്പോള്‍ വരാം ...ഓക്കേ ഓക്കേ ഓക്കേ ...എന്റെ ബോറടി മാറ്റാന്‍ അമ്മ ഓരോ വിശേഷങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു .........
അവസാനം ആ അസുലഭ നിമിഷം വന്നെത്തി ...മോന്‍ വാ , ഇനി സദ്യ കഴിക്കാം.......
ഞാന്‍ ഒട്ടും ബലം പിടിക്കാന്‍ നിന്നില്ല .....ഉള്ളിലുള്ള ആര്‍ത്തി പുറത്തുകാട്ടാതെ കൈ കഴുകി ഇരുന്നു . ഇല ഇടുന്ന വിധം ഒക്കെ നേരത്തെ അറിയാമായിരുന്നത് കൊണ്ടു കാര്യങ്ങള്‍ എളുപ്പമായി .
സദ്യ്കൂട്ടുകളെ നോക്കി ആനന്ദിച്ചു.. സംബാരിനെന്തനൊരു വ്യത്യാസം !!!!!!!!!!!!!!!!!!!!!
ഏയ് ....എനിക്ക് തോന്നിയതാകും ....അല്ല പല കഷണങ്ങളും അപരിജിതമായത് പോലെ ......സ്മെല്ലും കുറച്ചു വ്യത്യാസം ഉണ്ടല്ലോ .....ഞാന്‍ വരുന്നത് വരട്ടെ ഏന് വെച്ചു സാംബാര്‍ ഒഴിച്ച് .......അപ്പോളാണ് അമ്മ പ്രത്യക്ഷപ്പെട്ടത് ..........
മോന് ഞങ്ങളെ സാമ്പാറും സദ്യയും ഒന്നും ഇഷ്ടമാകില്ല എന്ന് വെച്ചു ബീഫ് ഇട്ടതാണ് ....എടുത്തു കഴിച്ചോളൂ ..ട്ടോ.......!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Subscribe to:
Posts (Atom)