Thursday, August 7, 2008

മാപ്പ്

ഒരു രണ്ടു വര്‍ഷം മുന്പുള്ള വിഷുക്കാലം .
രാത്രി ജോലിയുടെ ആലസ്യത്തില്‍ ഹോസ്റ്റലില്‍ കിടന്നുറങ്ങുകയായിരുന്നു .പെട്ടെന്ന് ഒരു ഭയങ്കര ശബ്ദം കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു ..വീണ്ടും ഒന്നു രണ്ടു പ്രാവശ്യം കൂടി ശബ്ദം ഉണ്ടായി ..വിഷുവിനു ഇനിയും ഒരാഴ്ച കൂടിയുണ്‍ടലൊ...ഏതാവനാണ് ഇപ്പോഴേ പടക്കം പൊട്ടിക്കുന്നത് ..അവനെ പ്രാക്കികൊണ്ട് ഞാന്‍ വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു , പക്ഷെ എന്തുകൊണ്ടോ വീണ്ടും ഉറക്കം വന്നില്ല ..ബാക്കി ഉറക്കം ഇനി ഊണ് കഴിച്ചിട്ടാകാം എന്ന് കരുതി .
പല്ലുതേപ്പും പത്രപാരായണവും കഴിഞ്ഞു ഞാന്‍ TV ഓണാക്കി .അപ്പോളാണ് അറിഞ്ഞത് മിടായിതെരുവില്‍ പടക്കകടക്ക് തീപിടിച്ചു പോട്ടിതെരിയുണ്ടായതാണ് ..രക്ഷാപ്രവര്തനങ്ങളുടെ ലൈവ് കാണിക്കുന്നു .തൊഴിലാളികള്‍ , കച്ചവടക്കാര്‍ ,പോലീസുകാര്‍ എല്ലാവരും കൈമെയ്യ്‌ മറന്നു പ്രവര്‍ത്തിക്കുകയാണ് .ഇന്ത്യവിഷനില്‍ നികേഷ് കുമാര്‍ ആടിതകര്‍ക്കുകയാണ്..ഇടയ്ക്കിടയ്ക്ക് ഫ്ലാഷ് ന്യൂസ് കാണിക്കുന്നു ..ഇപ്പോള്‍ ഒരു ബോഡി കൂടി കിട്ടി .പിന്നെ ദ്രിക്സാക്ഷി വിവരങ്ങള്‍ .അങ്ങനെ അങ്ങനെ .. വീട്ടില്‍ നിന്നും എന്നെ വിളിച്ചു ..ഇവിടെ ഒരു കുഴപ്പവും ഇല്ല .അതങ്ങ് ദൂരെയാണ് എന്ന് പറഞ്ഞു .
വൈകീട്ട് അത് വഴി പോയിനോക്കിയെന്കിലും ആരെയും ആ പരിസരത്തോട്ട്‌ അടുപ്പിക്കുന്നുണ്ടായിരുന്നില്ല .തിരികെ ഹോസ്റെലിലേക്ക് തന്നെ പൊന്നു ...
പിറ്റേന്ന് രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഫിഷ് മാര്‍ക്കെറ്റ് വഴിയായിരുന്നു തിരിച്ചു വന്നത് .ഒരു വഴക്ക് കേട്ടാണ് ഞാന്‍ ശ്രദ്ധിച്ചത് ..രാവിലെ തന്നെ വഴക്കോ ?.അടുത്തെത്തിയപ്പോള്‍ ശെരിക്കും കേള്‍ക്കാമെന്നായി ..മാര്കെററിലെ രണ്ടു തൊഴിലാളികള്‍ തമ്മില്‍ ആണ് .ഒരുത്തന്‍ മററവനിട്ടു നല്ല പുലഭ്യം ചീത്ത വിളിക്കുകയാണ്‌ ..തലേന്ന് അപകടം ഉണ്ടായപ്പോള്‍ അവന്‍ രക്ഷാപ്രവര്‍ത്തിനു വരാതെ ഭാര്യയുമായി എങ്ങോ പോയി എന്നതാണ് കേസ് .ഇത്രയൊക്കെ ചീത്ത കേട്ടിട്ടും ആ മസിലന്‍ ഒന്നും തിരിച്ചു ചൂടാവുന്നില്ല ..പുള്ളിക്കാരന്റെ മുഖത് ദയനീയത ആണ് ..തന്റെ നിരപരാദിത്വം തെളിയിക്കാന്‍ ശ്രെമിക്കുകയാണ്..എനിക്ക് അഭിമാനം തോന്നി .നല്ലവരായ നാട്ടുകരെയോര്‍ത്തു ഞാന്‍ അഭിമാനിച്ചു .
പക്ഷെ പെട്ടെന്ന് ആ ചീത്ത വിളിക്ക് ഞാന്‍ കൂടി അര്‍ഹനല്ലേ എന്ന് എനിക്ക് തോന്നി ..അതെ ..
ഞാനും ഒന്നും ചൈതില്ലല്ലോ എന്ന തോന്നല്‍ എന്നില്‍ ശക്തമായി ......
മാപ്പു സോദരാ മാപ്പു ...

Sunday, August 3, 2008

സമ്മാനം ...സമ്മാനം

ആ വട്ടതിനുള്ളിലുള്ളത് എന്താണെന്നു കൃത്യമായി പറഞ്ഞാല്‍ അത് മൊത്തം സമ്മാനം .......

Thursday, July 31, 2008

ബാലകൃഷ്ണനും മരണ ദേവതയും

ബാലകൃഷ്ണന്‍ എനിക്ക് വളരെ വേണ്ടപ്പെട്ടയളാണ്. എന്റെ അയല്‍വാസിയും ഞങ്ങളുടെ മുഖ്യ പണിക്കാരനും ആയിരുന്നു ..കുഞ്ഞാമന്റെയും മാതയുടെയും സീമന്ത പുത്രന്‍ . ബാലകൃഷ്ണനെ ഞങ്ങള്‍ സ്നേഹത്താല്‍ ബാലര്‍ഷണന്‍ എന്നാണ് വിളിച്ചിരുന്നത് ..ബാലകൃഷ്ണന് അയല്പ്പക്ക ബന്ധം അല്ലാതെ ഞങ്ങളുടെ വീടുമായി ഒരു ഗുരു ശിഷ്യ ബന്ധം കൂടി ഉണ്ടായിരുന്നു ..എന്റെ പിതാവിന്റെ ശിഷ്യനും കാര്യസ്ഥനും ആയിരുന്നു ബാലകൃഷ്ണന്‍ ..സ്കൂള്‍ വിടുമ്പോള്‍ ഫാദര്‍ വാങ്ങിക്കൊടുക്കുന്ന മീന്‍ പൊതി കൃത്യമായി വീട്ടിലെത്തിച്ചിരുന്നത്‌ ബാലകൃഷ്ണനായിരുന്നു ....
വീട്ടിലെ ബുദ്ധിമുട്ടുകള്‍ കൊണ്ടും ബാക്കി കയ്യിലിരിപുകൊണ്ടും ബാലകൃഷ്ണന്റെ പഠനം അധികം നീണ്ടുപോയില്ല ..തന്റെ സ്വൈര്യ വിഹാരത്തിന് ഈ കുഗ്രാമം മതിയാവില്ലെന്ന് കണ്ട ബാലകൃഷ്ണന്‍ നാടു വിട്ടു പോയി .. വളരെ കാലം ബാലകൃഷ്ണന്റെ ഒരു വിവരവും ഉണ്ടായിരുന്നില്ല .പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെതിയപ്പോഴേക്കും ബാലകൃഷ്ണന്‍ ആകെ മാറിയിരുന്നു ...മെലിഞ്ഞ ശരീരവും ..വായിലെക്കിരങ്ങുന്ന മീശയും ..
ബാലകൃഷ്ണന്‍ പിന്നീട് കൂലി പണി എടുത്തു ജീവിക്കാന്‍ തുടങ്ങി ..മിക്കവാറും ഞായറാഴ്ചകളില്‍ എന്റെ വീട്ടില്‍ ബാലകൃഷ്ണന്‍ പണിക്കുണ്ടാകും..തെങ്ങിന്‍തടം തുറക്കുക ..വളം ഇടുക ..വരമ്പ് കൊതതി വെക്കുക മുതലായ പണികള്‍ ബാലക്രിശ്നനാണ് ചെയ്യുക ..ബാലകൃഷ്ണന്‍ പണിക്കു വരുന്ന ദിവസം ഞങ്ങള്ക്ക് ഭയങ്കര സന്തോഷമാണ് ..അന്ന് മുഴുവന്‍ ബാലകൃഷ്ണന്റെ കൂടെയായിരിക്കും ..പണിക്കിടയിലാണ് ബാലകൃഷ്ണന്‍ തന്റെ നാടുവിട്ട കഥകള്‍ പറയുക ...
ബാലകൃഷ്ണന്‍ നാടുവിട്ടു ഏതോ സര്‍ക്കസ് കമ്പനിക്കാരുടെ കൂടെയയിരുന്നെന്നും , അവിടെ മരണക്കിണറില്‍ സൈകിള്‍ ചവിട്ടലായിരുന്നു പണിയെന്നുമാണ് അവകാശം ..ഏതായാലും സര്‍ക്കസ് കഥകളുടെ ഒരു അക്ഷയ പാത്രമായിരുന്നു ബാലകൃഷ്ണന്‍ . രാവിലെ മുതല്‍ വൈകീട്ടോളം പറഞ്ഞാലും ബാലകൃഷ്ണന്റെ കഥകള്‍ തീരാരുണ്ടായിരുന്നില്ല ....
ഒരുദിവസം ഞാനും ബാലക്രിശനും പുഴയോരത്തുള്ള തൊടിയില്‍ തെങ്ങിന്‍ തടം തുറന്നു ശീമക്കൊന്ന വെട്ടി ഇടുന്ന പണിയിലാണ് .. ബാലകൃഷ്ണന്‍ രണ്ടു കൊത്ത് പിന്നെ കഥ എന്ന രീതിയില്‍ കത്തി കേറുകയാണ് ..ബാലകൃഷ്ണന്‍ ശീമക്കൊന്ന വെട്ടാനായി സാമാന്യം വലിയ ഒരു കൊന്നയുടെ മണ്ടയില്‍ കേറി ..ഞാന്‍ താഴെ നില്‍പ്പാണ് .. ആവേശം കേറിയ ബാലകൃഷ്ണന്‍ ശീമക്കൊന്നയുടെ മണ്ടയില്‍ നിന്നും സര്‍ക്കസ് വിവരണം തുടരുകയാണ് ...പുഴയോരമായതിനാല്‍ അടുത്തൊന്നും ആരുമില്ല ...ബാലകൃഷന്‍ ശീമക്കൊന്നയുടെ മണ്ടയില്‍ നിന്നും ഉറക്കെ മരണക്കിണര്‍ അനൌണ്‍സ്മെന്റ് തുടങ്ങി ...
മാന്യ മഹാ ജനങ്ങളേ ....
മരണ ദേവത നടനമാടുന്ന
മരണക്കൊട്ടയുടെ ചെന്കുതായ
പ്രദേശങ്ങളില്‍ക്കൂടി
മരണത്തെ കയ്യിലെടുത്ത്
അമ്മാനമാടിക്കൊണ്ട്...
മരണമേ ശരനമെന്നുരക്കെ
പ്രഖ്യാപിച്ചുകൊണ്ട് .....
ബാലക്രിഷണനിതാ....
തന്റെ ..................


എന്തേ ബാലകൃഷ്ണാ ........ആ ശബ്ദം കേടു ഞാന്‍ ഞെട്ടി ...തൊട്ടു പുറകില്‍ ബാപ്പ ...
പിന്നെ കേള്‍ക്കുന്നത് ബാലകൃഷ്ണന്റെ കയ്യില്‍ നിന്നും കൊടുവാള്‍ താഴെ വീഴുന്ന ശബ്ദമാണ് ....ആയുധം പോയ പടയാളിയായി ബാലകൃഷ്ണന്‍ ശീമക്കൊന്നയുടെ മണ്ടയില്‍ ...വിളിച്ചു കൂവിയത് മൊത്തം ബാപ്പ കേട്ടതിന്റെ ചമ്മല്‍ മുഖതത്...
പക്ഷെ ബാപ്പ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കാണിച്ചു .....
ബാലകൃഷ്ണാ ഇങ്ങു ഇറങ്ങിപ്പൊരു ......
വേറെ ഒന്നും പറയാതെ ബാപ്പ തിരിച്ചു നടന്നു ........

Wednesday, July 23, 2008

കൊച്ചിക്കൊയ

കൊച്ചിക്കൊയ എന്നാല്‍ കൊച്ചിക്കാരന്‍ കോയ എന്നല്ല , പിന്നെ ....ഇതൊരു ഭക്ഷണ പധാര്‍ഥമാകുന്നു. ഈ ബൂലോകത്ത് എത്രപേര്‍ ഇതു കഴിച്ചിട്ടുണ്ടെന്നു ചോദിച്ചാല്‍ പൊക്കാന്‍ അധികം കൈകള്‍ കാണില്ല ..ഇതു ഞങ്ങളുടെ നാട്ടില്‍ ഉണ്ടാക്കുന്ന ഒരു ട്രെഡിഷണല്‍ ഫുഡ് ആകുന്നു .ഇതിന് വേണ്ട ഐറ്റംസ് ഇതൊക്കെയാണ് .


സ്വന്തം പറമ്പില്‍ സ്വന്തമായി ഉണ്ടാക്കിയ പൂവന്‍പഴം ..അങ്ങാടിയില്‍ നിന്നും വാങ്ങിയതല്ല ..പൂവന്‍പഴം പഴുത്തു പഴുത്തു അതിന്റെ തോല്‍ ഒരു കടലാസ് കഷണത്തിന്റെ കനമാകണം . അതുകൊണ്ട് തന്നെ കൊച്ചിക്കൊയ ഉണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ കുറവാണ് . പക്ഷെ എന്റെ ഉമ്മ തറവാട്ടിലെ തല മൂത്ത ആളായതിനാല്‍ എപ്പോഴും തറവാട്ടില്‍ ഉണ്ടാകുന്ന പൂവന്‍ പഴക്കുലയില്‍ നിന്നും മിനിമം രെണ്ട്‌ പടല എപ്പോഴും വീട്ടില്‍ എത്തിയിരുന്നു .വീട്ടില്‍ ഉണ്ടാകുന്ന പഴക്കുല പഴുപ്പിക്കാനായി മൂപ്പത്തി ഒരു ചാക്കില്‍ കെട്ടി അട്ടത്തു കെട്ടിതൂക്കും . ഈ ചാക്കിന്റെ അടുത്തെത്തിയാല്‍ പോലും എങ്ങനെയോ ഉമ്മ മണതറിയാറുണ്ടായിരുന്നു. പക്ഷെ പൂവന്‍ പഴം കഴിക്കാനുള്ള അദമ്യമായ ആഗ്രഹം തടഞ്ഞു നിര്‍ത്താനാകുമോ ..... ചാകിന്റെ നൂലുകള്കിടയില്‍ വിടവുണ്ടാക്കി , പഴം മെല്ലെ പടലയില്‍ നിന്നും ഇരിഞ്ഞു ചാക്കില്‍ തള്ളിയിട്ടു അടിച്ചുമാറ്റും ..ഫോര്ബിഡന്‍ ഫ്രുഇട്സ് ആര്‍ ടേസ്ററി....

പിന്നെ വേണ്ടത് സ്വന്തം വയലില്‍ ഉണ്ടാക്കിയ നെല്ല് ഇടിച്ചുണ്ടാക്കിയ അവില്‍ ആണ് ..ഇതു ഒരു കാലത്തു എന്റെ വീട്ടില്‍ ഉണ്ടായിരുന്നു ..പാടത്തു പണിയും കൊയ്തും മീന്‍ പിടുത്തവും ഒക്കെ ഉള്ള കാലം ..പക്ഷെ ഇന്നു അങ്ങാടി തന്നെ ശരണം ...വയലെല്ലാം പോയി .. പിന്നെ വേണ്ടത് ശുദ്ധമായ പശുവിന്‍ പാലാണ് ....കവറില്‍ കിട്ടുന്നതല്ല ..പശുവിന്റെ അകിട്ടില്‍ നിന്നും ലൈവ് ആയി പിഷ് .....പിഷ് ....പിഷ് എന്ന് സൌണ്ട് ഉണ്ടാക്കി കറന്നെടുത്ത പാല്‍ ....നല്ല തുടയുള്ള തേങ്ങ , ചെറിയ ഉള്ളി ...ഇഞ്ചി ഇത്രയും പദാര്‍ത്ഥങ്ങളും ഉമ്മാക്ക് മനസ്സും ഒത്തു വന്നാല്‍ ഒരു കൊച്ചിക്കൊയ ജനിക്കുകയായി ..
കൊച്ചിക്കൊയ ഉണ്ടാക്കുന്ന ദിവസം പഴം തോല് പൊളിക്കാന്‍ ഏല്‍പ്പിക്കുന്നതും അവസാനം ടേസ്റ്റ് നോക്കാന്‍ തരുന്നതും ഒരു വലിയ അന്ഗീകാരമായി കണക്കാക്കുന്നു .....
ഇങ്ങനെ ഉണ്ടാക്കുന്ന കൊച്ചിക്കൊയയുമായി ബന്ധപ്പെട്ട ഒരു തമാശ കഥ ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തില്‍ ഉണ്ട് .....
തെക്കുനിന്നു വന്ന ഒരു ഡോക്ടര്‍ ഞങ്ങളുടെ നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട് ..ഒരു ദിവസം വയസായ ഉമ്മാമ വയറു വേദനയായിട്ടു ഡോക്ടറെ കാണാന്‍ പോയി ..ഡോക്ടര്‍ കോയല് വെച്ചു നോക്കിയിട്ട് ഒന്നും കണ്ടില്ല ....അപ്പൊ ഉമ്മാമ പറഞ്ഞു ..ഞാന്‍ ഇന്നലെ കൊച്ചിക്കൊയ കയിചീനി ....അയിന്റെ പിന്നാലാ ഈ പളേള ബേദന തൊടന്‍ഗിയത്..ഡോക്ടര്‍ക്കുണോ കൊച്ചിക്കൊയ എന്താണെനറിവ്...
കൊച്ചിക്കൊയ എന്നാല്‍ എന്താണുമ്മാ.........തന്റെ അഞാത കാരണം സൂക്കേട് പിടികിട്ടാതെ ആവെന്ടെന്നു ഡോക്ടര്‍ കരുതി .....അത് സാറേ പൂവന്പയവും അവിലും എല്ലാം കൂട്ടി അങ്ങനെ ഞമുണ്ടി......
നിര്‍ത്ത്‌ നിര്‍ത്ത്‌ ഡോക്ടര്‍ പറഞ്ഞു ....ആ ഞമുണ്ടി ആണ് പ്രശ്നം , പാലും പഴവും ഒന്നും പ്രശ്നമല്ല , നിങ്ങള്‍ ഞമുണ്ടി കഴിച്ചത് കൊണ്ടാണ് വയറു വേദന വന്നത് .....
ഉമ്മാമ വായും പൊളിച്ചു ഇരുന്നു പോയി ........
(ഞമുണ്ടി എന്നാല്‍ കൈ കൊണ്ടു കുഴക്കുന്നതിനു നാട്ടില്‍ പറയുന്നതാണ്‌ )........

Saturday, July 19, 2008

കന്യാസ്ത്രീകളും കുറെ പട്ടികളും

ഞാന്‍ താമസിക്കുന്ന ഹോസ്റെലിനു തൊട്ടുമുന്‍പില്‍ ഒരു ലേടീസ് ഹോസ്റ്റല്‍ ഉണ്ട് ...
ആ ഹോസ്റ്റല്‍ നടത്തുന്നത് കന്യാസ്ത്രീകളാണ്‌ .പക്ഷെ ആ ഹോസ്റെലിനു സെന്ട്രേല്‍ ജയിലില്‍ ഉള്ളതിനേക്കാള്‍ ഉയരമുള്ള മതിലും കുറെ പട്ടികള്‍ കാവലും ഉണ്ട് .പട്ടികളുടെ കുരയില്‍നിന്നും എത്ര എണ്ണം ഉണ്ടഎന് മനസ്സിലാക്കാന്‍ ശ്രേമിചെന്കിലും പറ്റിയിട്ടില്ല ..ഒരു ഉദ്ദേശം നാലഞ്ഞെണ്ണം ഉണ്ടെന്നാണ്‌ തോന്നുന്നത് ..ഹോസ്റ്റലിന്റെ ജനാലകള്‍ എപ്പോളും അടഞ്ഞു തന്നെ .വല്ലപ്പോളും എന്നെ കാണാന്‍ വരുന്ന സുഹൃത്തുക്കളോട് ഞാന്‍ തെല്ലൊരു അഹങ്കാരത്തോടെ ഇതൊരു ലേടീസ് ഹോസ്റ്റല്‍ ആണെന്ന് പറയുകയും അപ്പോള്‍ അവന്‍ അളിയാ ...എന്ന് പറയുമ്പോള്‍ അഭിമാനിക്കുകയും ചെയ്തുപോരുന്നു ... രാത്രി ഹോസ്റെലിനു മുന്പിലെ റോഡിലൂടെ നടക്കുമ്പോള്‍ ചൂളം വിളിക്കുന്ന ശബ്ദവും സൌമ്യാ .......ബിന്ദൂ ....രമ്യാ .....ഫോണ്‍ എന്ന് വിളിക്കുന്നതും കേള്ക്കാം

അങ്ങനെയിരിക്കെയാണ് ഒരു ദിവസം രാത്രി ഞങ്ങളുടെ ഹോസ്റെലിലേക്ക് ഒരു ഫോണ്‍ വന്നത് .ലാടീസ് ഹോസ്റെലിലെ ഒരു അന്തെവസിനിയുടെ ആരോ മരിച്ചെന്നും അവിടത്തെ ഫോണ്‍ നമ്പര്‍ അറിയില്ലെന്നും ഒന്നു അവിടെപോയി വിവരം പറയണം എന്നും പറഞ്ഞു .കേള്‍ക്കേണ്ട താമസം ഹോസ്റ്റല്‍ ഉണര്‍ന്നു . ലാടീസ് ഹോസ്റ്റലില്‍ പോയി വിവരം പറയാന്‍ എല്ലാവരും റെഡി . പലരും കുളിക്കാന്‍ ഓടുന്നു ...ഷേവ് ചെയ്യാന്‍ പോകുന്നു ..അയണ്‍ ചെയ്യുന്നിടത്ത് ക്യൂ ...നട്ടപ്പാതിരക്കും ഇന്‍സൈഡ് ആകി ഷൂ ഇട്ടു പലരും റെഡി .അങ്ങനെ ഒരു സംഘം ആളുകള്‍ ലാടീസ് ഹോസ്റ്റല്‍ ലക്ഷ്യമാക്കി നീങ്ങി .

ഹോസ്റെലിനു മുന്‍പില്‍ എത്തിയിട്ട് എന്തുചെയ്യണം എന്നറിയാതെ എല്ലാവരും നില്ക്കുന്നു ..മുന്നിലെ കൂറ്റന്‍ ഗേറ്റ് അടഞ്ഞുകിടക്കുന്നു ..കൂടാതെ പട്ടികള്‍ നിര്‍ത്താതെ കുറയ്ക്കുന്നു ..കൂട്ടത്തില്‍ ആരോ ധൈര്യം സംഭരിച്ച് സിസ്ടരെ ...എന്ന് വിളിക്കാന്‍ തുടങ്ങി .പട്ടികള്‍ കുരക്കുന്നതല്ലാതെ നോ റിപ്ല്യ്‌ ...തൊട്ടടുത്ത സ്കൂളിലെ മാഷും കൂടെയുണ്ടായിരുന്നു ..മാഷ് ഉറക്കെ വിളിച്ചു പറഞ്ഞു ....സിസ്റ്റര്‍ ഞാന്‍ സ്കൂള്‍ മാഷാണ് .ഒരു കാര്യം പറയാനുണ്ട്‌ ,ഗേറ്റ് തുറക്കണം ...അപ്പോള്‍ ഒരു അശരീരി വരികയുണ്ടായി ...ഏത് മാഷായാലും ശെരി രാത്രി ഗേറ്റ് തുറക്കുന്ന പ്രശ്നമില്ല ..ഞാനിപ്പോള്‍ പട്ടിയെ അഴിച്ചുവിടും ...
ബഹളം കേട്ടു ,തൊട്ടടുത്ത്‌ താമസിക്കുന്ന ജഡ്ജിയുടെ വീട്ടിലെ സെക്യൂരിറ്റി പോലീസുകാരന്‍ ഓടിയെത്തി ..എന്തൊരു ശുഷ്കാന്തി ...കാര്യം കേട്ടപ്പോള്‍ പോലീസുകാരന്റെ ആവേശം കൂടി ..പുള്ളി ലാതിയെടുത്തു ഗേറ്റിനു അടിക്കാന്‍ തുടങ്ങി .അപ്പോള്‍ വീണ്ടും അശരീരിയുണ്ടായി .നിങ്ങള്‍ ഫോണില്‍ വിളിക്കൂ നമ്പര്‍ ഇതാണ് .....രണ്ടു, മൂന്ന്‌ ,ആര് .......
അങ്ങനെ ആ ജനക്കൂട്ടം വിജിഗീശുക്കളായി തിരിച്ചു പോയി ....പിന്നീട് എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ചില്ല ...അല്ലെങ്കിലും ഈ ലടീസ് ഹോസ്റ്റലിന്റെ കാര്യത്തില്‍ ഞാന്‍ എന്തിന് തല പുകക്കണം ........
കാലം കുറെ കടന്നുപോയി ..എല്ലാം മറന്നു .അങ്ങനെ അവിജരിതമായി ലടീസ് ഹോസ്റെളിലെ ഒരു അന്ധേവസിനിയെ എന്റെ ഒരു സുഹൃത്ത് മുഘേന പരിജയപ്പെടാന്‍ ഇടയായി ....സംസാരം ഹോസ്റെലിനെ കുരിചായപ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു അവിടെ കുറെ കന്യാസ്ത്രീകളും പട്ടികളും ഉണ്ട് എന്ന് ...ഇതുകേട്ടപാടെ ആ പെണ്‍ സുഹൃത്ത് മുഖവും വീര്‍പ്പിച്ചു ഒന്നും മിണ്ടാതെ ഒറ്റ പോക്ക് ....ഞാന്‍ ഇടിവെട്റെട്ടവനെ പോലെ തരിച്ചു പോയി ..പിന്നീടാണ്‌ ഞാന്‍ പറഞ്ഞതിന്റെ വിശാലമായ അര്ത്ഥം ഞാന്‍ മനസ്സിലാക്കിയത്‌ ..നടുറോട്ടിലിട്ടു അങ്ങനെ ഞാന്‍ അവളെ പട്ടി എന്ന് വിളിച്ചവനായി ............
ദൈവമേ എന്നോട് പൊറുക്കേണമേ ....

Friday, July 18, 2008

ഭ്രാന്തന്‍

കുറെ കാലമായി എന്നെ അലട്ടിക്കൊണ്‍ടിരിക്കൂന്ന ഒരു ചിന്ത ഞാന്‍ ഇവിടെ പങ്കുവെക്കട്ടെ....
നമ്മള്‍ പലപ്പോഴും പലതരം ഭ്രാന്തന്മാരെയും കാണാറുണ്ട് .. റെയില്‍വേ സ്റ്റേഷനിലും ബീച്ചിലും തിരക്കുള്ള ചന്തയിലും ഒക്കെ. ഇതില്‍ ഒരുതരം ഭ്രാന്തന്മാരെ ശ്രദ്ധിച്ചിട്ടുണ്ടോ , അവര്‍ ആരോടോ ഇങ്ങനെ സംസാരിക്കുന്നതുകാണാം. തത്ക്കാലം നമുക്കവരുടെ വേഷഭൂഷാധികള്‍ മറക്കാം ..ജട പിടിച്ച മുടിയും മുഷിഞ്ഞ വസ്ത്രങ്ങളും അല്ല അവര്‍ ധരിച്ചത് എന്ന് വിശ്വസിക്കാം ..
ഇനി വേറെ ഒരുകൂട്ടം ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ ..അവര്‍ വളരെ മോടിയില്‍ വസ്ത്രം ധരിചിട്ടുണ്ടാകും ..മുടി മനപ്പൂര്‍വം ജട പിടിപ്പിചിട്ടുണ്ടാകും .അവര്‍ വലതു കൈപ്പത്തിയില്‍ ഒരു ചെറിയ പെട്ടി വെച്ചു അത് വലതു ചെവിയോടു അമര്‍ത്തി വെച്ചിട്ടുണ്ടാകും ..എന്നിട്ട് ആരോടോ സംസാരിക്കുന്നതു കാണാം.. ഇവരെ നമ്മള്‍ ഭ്രാന്തന്‍ എന്ന് വിളിക്കാറില്ല , കാരണം അവന്റെ കയ്യിലുള്ള ആ ചെറിയ പെട്ടിയില്‍ നിന്നും അവനുള്ള മറുപടികള്‍ വരുന്നുണ്ട് എന്ന് നമുക്കറിയാം ,പക്ഷെ ഈ ചെറിയ പെട്ടിക്കായി അയ്യായിരമോ പതിനായിരമോ മുടക്കാതെ തനിക്കുള്ള മറുപടി ഗ്രഹിചെടുക്കന്നവനെ നമ്മള്‍ ഭ്രാന്തന്‍ എന്ന് വിളിക്കുന്നു ...തനിക്കുള്ള മറുപടി കൃത്യമായി കിട്ടുന്നത് കൊണ്ടാണല്ലോ അയാള്‍ സംസാരം തുടരുന്നത് ...
യഥാര്‍ഥത്തില്‍ ആരാണ് ഭ്രാന്തന്‍ .................

Wednesday, July 16, 2008

ഒരു സ്വാശ്രയ കാള

എന്റെ കൂടെ മുന്പ് താമസിച്ചിരുന്ന ഒരു സ്വാശ്രയ നഴ്സിംഗ് സ്ടുടെന്റ്റ് പറഞ്ഞ കഥയാണ്‌ .........
സ്ഥലം ഒരു സ്വാശ്രയ നഴ്സിംഗ് കോളേജ് .....സൌകര്യങ്ങള്‍ ഒന്നും ഇല്ല ..വിദ്യാര്‍ഥികള്‍ പ്രായോഗിക പരിശീലനം നേടാന്‍ പ്രൈവറ്റ് ഹോസ്പിടലുകളില്‍ പോകുന്നു ..അങ്ങനെ എക്സാം വന്നെത്തി ..പലര്ക്കും ഒന്നും അറിയില്ല ..ഇന്‍ജക്ഷന്‍ എടുക്കാന്‍ അറിയില്ല ..ബി പി ഒരുവിധം ഒപ്പിക്കാം ..ഇതാണവസ്ഥ ...
എക്സാം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു നേഴ്സ് ഓടിക്കിതച്ചു nurses സറ്റേഷനിലേക്‍ വന്നു പറഞ്ഞു ....മാഡം ഓടിവരു‌ ..അവിടെ ഒരുത്തന്‍ പേഷൃന്‍റിനെ കാളയെ കുളിപ്പിക്കുന്ന മാതിരി കുളിപ്പിക്കുന്നു ..
സംഭവം ഇതാണ് , കിടപ്പിലായ രോഗികളെ നനച്ചു തുടക്കനാണ് കക്ഷിക്ക് പരീക്ഷണമായി കിട്ടിയത് ..എന്ത് ചെയ്യണമെന്നറിയാത്ത വിദ്വാന്‍ ബാത്‌റൂമില്‍ നിന്നും ബക്കറ്റ് നിറയെ വെള്ളമെടുത്ത് അപ്പൂപ്പന്‍റെ ദേഹത്ത് ഒഴിച്ച് കുളിപ്പിച്ചു.........