Thursday, July 31, 2008

ബാലകൃഷ്ണനും മരണ ദേവതയും

ബാലകൃഷ്ണന്‍ എനിക്ക് വളരെ വേണ്ടപ്പെട്ടയളാണ്. എന്റെ അയല്‍വാസിയും ഞങ്ങളുടെ മുഖ്യ പണിക്കാരനും ആയിരുന്നു ..കുഞ്ഞാമന്റെയും മാതയുടെയും സീമന്ത പുത്രന്‍ . ബാലകൃഷ്ണനെ ഞങ്ങള്‍ സ്നേഹത്താല്‍ ബാലര്‍ഷണന്‍ എന്നാണ് വിളിച്ചിരുന്നത് ..ബാലകൃഷ്ണന് അയല്പ്പക്ക ബന്ധം അല്ലാതെ ഞങ്ങളുടെ വീടുമായി ഒരു ഗുരു ശിഷ്യ ബന്ധം കൂടി ഉണ്ടായിരുന്നു ..എന്റെ പിതാവിന്റെ ശിഷ്യനും കാര്യസ്ഥനും ആയിരുന്നു ബാലകൃഷ്ണന്‍ ..സ്കൂള്‍ വിടുമ്പോള്‍ ഫാദര്‍ വാങ്ങിക്കൊടുക്കുന്ന മീന്‍ പൊതി കൃത്യമായി വീട്ടിലെത്തിച്ചിരുന്നത്‌ ബാലകൃഷ്ണനായിരുന്നു ....
വീട്ടിലെ ബുദ്ധിമുട്ടുകള്‍ കൊണ്ടും ബാക്കി കയ്യിലിരിപുകൊണ്ടും ബാലകൃഷ്ണന്റെ പഠനം അധികം നീണ്ടുപോയില്ല ..തന്റെ സ്വൈര്യ വിഹാരത്തിന് ഈ കുഗ്രാമം മതിയാവില്ലെന്ന് കണ്ട ബാലകൃഷ്ണന്‍ നാടു വിട്ടു പോയി .. വളരെ കാലം ബാലകൃഷ്ണന്റെ ഒരു വിവരവും ഉണ്ടായിരുന്നില്ല .പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെതിയപ്പോഴേക്കും ബാലകൃഷ്ണന്‍ ആകെ മാറിയിരുന്നു ...മെലിഞ്ഞ ശരീരവും ..വായിലെക്കിരങ്ങുന്ന മീശയും ..
ബാലകൃഷ്ണന്‍ പിന്നീട് കൂലി പണി എടുത്തു ജീവിക്കാന്‍ തുടങ്ങി ..മിക്കവാറും ഞായറാഴ്ചകളില്‍ എന്റെ വീട്ടില്‍ ബാലകൃഷ്ണന്‍ പണിക്കുണ്ടാകും..തെങ്ങിന്‍തടം തുറക്കുക ..വളം ഇടുക ..വരമ്പ് കൊതതി വെക്കുക മുതലായ പണികള്‍ ബാലക്രിശ്നനാണ് ചെയ്യുക ..ബാലകൃഷ്ണന്‍ പണിക്കു വരുന്ന ദിവസം ഞങ്ങള്ക്ക് ഭയങ്കര സന്തോഷമാണ് ..അന്ന് മുഴുവന്‍ ബാലകൃഷ്ണന്റെ കൂടെയായിരിക്കും ..പണിക്കിടയിലാണ് ബാലകൃഷ്ണന്‍ തന്റെ നാടുവിട്ട കഥകള്‍ പറയുക ...
ബാലകൃഷ്ണന്‍ നാടുവിട്ടു ഏതോ സര്‍ക്കസ് കമ്പനിക്കാരുടെ കൂടെയയിരുന്നെന്നും , അവിടെ മരണക്കിണറില്‍ സൈകിള്‍ ചവിട്ടലായിരുന്നു പണിയെന്നുമാണ് അവകാശം ..ഏതായാലും സര്‍ക്കസ് കഥകളുടെ ഒരു അക്ഷയ പാത്രമായിരുന്നു ബാലകൃഷ്ണന്‍ . രാവിലെ മുതല്‍ വൈകീട്ടോളം പറഞ്ഞാലും ബാലകൃഷ്ണന്റെ കഥകള്‍ തീരാരുണ്ടായിരുന്നില്ല ....
ഒരുദിവസം ഞാനും ബാലക്രിശനും പുഴയോരത്തുള്ള തൊടിയില്‍ തെങ്ങിന്‍ തടം തുറന്നു ശീമക്കൊന്ന വെട്ടി ഇടുന്ന പണിയിലാണ് .. ബാലകൃഷ്ണന്‍ രണ്ടു കൊത്ത് പിന്നെ കഥ എന്ന രീതിയില്‍ കത്തി കേറുകയാണ് ..ബാലകൃഷ്ണന്‍ ശീമക്കൊന്ന വെട്ടാനായി സാമാന്യം വലിയ ഒരു കൊന്നയുടെ മണ്ടയില്‍ കേറി ..ഞാന്‍ താഴെ നില്‍പ്പാണ് .. ആവേശം കേറിയ ബാലകൃഷ്ണന്‍ ശീമക്കൊന്നയുടെ മണ്ടയില്‍ നിന്നും സര്‍ക്കസ് വിവരണം തുടരുകയാണ് ...പുഴയോരമായതിനാല്‍ അടുത്തൊന്നും ആരുമില്ല ...ബാലകൃഷന്‍ ശീമക്കൊന്നയുടെ മണ്ടയില്‍ നിന്നും ഉറക്കെ മരണക്കിണര്‍ അനൌണ്‍സ്മെന്റ് തുടങ്ങി ...
മാന്യ മഹാ ജനങ്ങളേ ....
മരണ ദേവത നടനമാടുന്ന
മരണക്കൊട്ടയുടെ ചെന്കുതായ
പ്രദേശങ്ങളില്‍ക്കൂടി
മരണത്തെ കയ്യിലെടുത്ത്
അമ്മാനമാടിക്കൊണ്ട്...
മരണമേ ശരനമെന്നുരക്കെ
പ്രഖ്യാപിച്ചുകൊണ്ട് .....
ബാലക്രിഷണനിതാ....
തന്റെ ..................


എന്തേ ബാലകൃഷ്ണാ ........ആ ശബ്ദം കേടു ഞാന്‍ ഞെട്ടി ...തൊട്ടു പുറകില്‍ ബാപ്പ ...
പിന്നെ കേള്‍ക്കുന്നത് ബാലകൃഷ്ണന്റെ കയ്യില്‍ നിന്നും കൊടുവാള്‍ താഴെ വീഴുന്ന ശബ്ദമാണ് ....ആയുധം പോയ പടയാളിയായി ബാലകൃഷ്ണന്‍ ശീമക്കൊന്നയുടെ മണ്ടയില്‍ ...വിളിച്ചു കൂവിയത് മൊത്തം ബാപ്പ കേട്ടതിന്റെ ചമ്മല്‍ മുഖതത്...
പക്ഷെ ബാപ്പ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കാണിച്ചു .....
ബാലകൃഷ്ണാ ഇങ്ങു ഇറങ്ങിപ്പൊരു ......
വേറെ ഒന്നും പറയാതെ ബാപ്പ തിരിച്ചു നടന്നു ........

2 comments:

siva // ശിവ said...

പാവം ബാലകൃഷ്ണന്‍...എന്നാലും ആ ചമ്മല്‍ കാണാന്‍ എന്തു രസമായിരുന്നിരിക്കണം...

ajeeshmathew karukayil said...

balakrishnaaa kochu kallaaa..........