Tuesday, July 8, 2008

വിരഹം

ഇപ്പോളെനിക്ക് യഥാര്‍ഥത്തില്‍ എന്ത് ഭാവമാനെന്നറിയില്ല
..... വന്ചിക്കപ്പെടുന്നതിന്റെ സംകടമോ , പ്രതീക്ഷകള്‍ ആസ്ഥാനതതാകുന്നതിന്റെ ഞെട്ടലോ , അതോ അടക്കിപ്പിടിച്ച എന്റെ പ്രണയം പുറത്തോട്ടു പ്രവഹിച്ചു ബ്രാന്താവുന്നതോ.................. എനിക്ക് വേര്‍തിരിക്കാന്‍ കഴിയുന്നില്ല .ചിന്തകളെ മനസ്സിലിട്ടു മേതിക്കുംപോള്‍ നെല്ലും പതിരും തിരിച്ചറിയാന്‍ പറ്റുന്നില്ല ..ഏതായാലും അവഗണന കയ്പ്പെരിയതാണെന്ന് മനസ്സിലായി ..പിന്നെ എന്റെ സ്വപ്നലോകം ഒരിക്കലും പ്രാപിക്കാന്‍ കഴിയാത്തതാണെന്നും ,ആ സ്വപ്നലോകത്തില്‍ എന്റെ കൈ പിടിക്കാന്‍ ആരും ഉണ്ടാകില്ലെന്നും മനസ്സിനെ വിസ്വസിപ്പിക്കുംപോഴും അങ്ങനെ ആവെല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു .........
പ്രണയം വെറും ഒരു ഭാവമല്ല . എന്റെ പ്രിയപ്പെട്ടവന്‍ എന്നില്‍ എത്ര മാത്രം പടര്ന്നുപിടിചിരിക്കുകയാണ് ........നീയെന്ന രോഗം കാര്‍ന്നു തിന്നുന്ന ശരീരമാണ് എന്റേത് ..നിന്നെ മാത്രം ഓര്ത്തു , നിന്നെ കാണാന്‍ കൊതിച്ചു , നിന്റെ സ്പര്‍ഷനതിനായ് ദാഹിച്ചു നിന്നോട് ഞാന്‍ അപേക്ഷിച്ചു.പ്രാര്‍ത്തിച്ചു ..എന്നിട്ടും നീ എന്റെ മനസ്സിന്റെ വിങ്ങലരിയാതെ എന്റെ പ്രാര്‍ത്ഥന നിരസിച്ചു .എന്റെ സാമീപ്യം നിനക്കു ആവശ്യമില്ലെന്ന് മാത്രം ഞാന്‍ അറിഞ്ഞില്ല ..അറിഞ്ഞിരുന്നെന്കില്‍ ഞാന്‍ ആഗ്രഹിക്കുംയിരുന്നോ.............
അറിയില്ല , കാരണം മനസ്സിനെയും ശരീരതെതയും നിയന്ത്രിക്കാനുള്ള പ്രാപ്തി അന്യമായത് കൊണ്ടാണല്ലോ ഇന്നിത്രയും അനുഭവിക്കുന്നത് ..................

ഒരിക്കലെന്കിലും .....ഒരു ഭംഗിവാക്കിനെങ്കിലും എന്നെ ഇഷ്ടമാണെന്ന് പറയാമായിരുന്നില്ലേ ............

2 comments:

Anonymous said...

viraham vayichu.kurachu kazhiyumbol kandu maduthu ennoru blog ezhuthumo?

shameer said...

hahaaaaa