ഒരു രണ്ടു വര്‍ഷം മുന്‍പുള്ള വിഷുക്കാലം .
രാത്രി ജോലിയുടെ ആലസ്യത്തില്‍ ഹോസ്റ്റലില്‍ കിടന്നുറങ്ങുകയായിരുന്നു .പെട്ടെന്ന് ഒരു ഭയങ്കര ശബ്ദം കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു ..വീണ്ടും ഒന്നു രണ്ടു പ്രാവശ്യം കൂടി ശബ്ദം ഉണ്ടായി ..വിഷുവിനു ഇനിയും ഒരാഴ്ച കൂടിയുണ്ടലൊ...ഏതാവനാണ് ഇപ്പോഴേ പടക്കം പൊട്ടിക്കുന്നത് ..അവനെ പ്രാക്കികൊണ്ട് ഞാന്‍ വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു , പക്ഷെ എന്തുകൊണ്ടോ വീണ്ടും ഉറക്കം വന്നില്ല ..ബാക്കി ഉറക്കം ഇനി ഊണ് കഴിച്ചിട്ടാകാം എന്ന് കരുതി .
പല്ലുതേപ്പും പത്രപാരായണവും കഴിഞ്ഞു ഞാന്‍ TV ഓണാക്കി .അപ്പോളാണ് അറിഞ്ഞത് മിടായിതെരുവില്‍ പടക്കകടക്ക് തീപിടിച്ചു പോട്ടിതെരിയുണ്ടായതാണ് ..രക്ഷാപ്രവര്തനങ്ങളുടെ ലൈവ് കാണിക്കുന്നു .തൊഴിലാളികള്‍ , കച്ചവടക്കാര്‍ ,പോലീസുകാര്‍ എല്ലാവരും കൈമെയ്യ് മറന്നു പ്രവര്‍ത്തിക്കുകയാണ് .ഇന്ത്യവിഷനില്‍ നികേഷ് കുമാര്‍ ആടിതകര്ക്കുകയാണ്..ഇടയ്ക്കിടയ്ക്ക് ഫ്ലാഷ് ന്യൂസ് കാണിക്കുന്നു ..ഇപ്പോള്‍ ഒരു ബോഡി കൂടി കിട്ടി .പിന്നെ ദ്രിക്സാക്ഷി വിവരങ്ങള്‍ .അങ്ങനെ അങ്ങനെ .. വീട്ടില്‍ നിന്നും എന്നെ വിളിച്ചു ..ഇവിടെ ഒരു കുഴപ്പവും ഇല്ല .അതങ്ങ് ദൂരെയാണ് എന്ന് പറഞ്ഞു .
വൈകീട്ട് അത് വഴി പോയിനോക്കിയെന്കിലും ആരെയും ആ പരിസരത്തോട്ട് അടുപ്പിക്കുന്നുണ്ടായിരുന്നില്ല .തിരികെ ഹോസ്റെലിലേക്ക് തന്നെ പൊന്നു ...
പിറ്റേന്ന് രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഫിഷ് മാര്‍ക്കെറ്റ് വഴിയായിരുന്നു തിരിച്ചു വന്നത് .ഒരു വഴക്ക് കേട്ടാണ് ഞാന്‍ ശ്രദ്ധിച്ചത് ..രാവിലെ തന്നെ വഴക്കോ ?.അടുത്തെത്തിയപ്പോള്‍ ശെരിക്കും കേള്‍ക്കാമെന്നായി ..മാര്കെററിലെ രണ്ടു തൊഴിലാളികള്‍ തമ്മില്‍ ആണ് .ഒരുത്തന് മററവനിട്ടു നല്ല പുലഭ്യം ചീത്ത വിളിക്കുകയാണ് ..തലേന്ന് അപകടം ഉണ്ടായപ്പോള്‍ അവന് രക്ഷാപ്രവര്‍ത്തിനു വരാതെ ഭാര്യയുമായി എങ്ങോ പോയി എന്നതാണ് കേസ് .ഇത്രയൊക്കെ ചീത്ത കേട്ടിട്ടും ആ മസിലന്‍ ഒന്നും തിരിച്ചു ചൂടാവുന്നില്ല ..പുള്ളിക്കാരന്റെ മുഖത് ദയനീയത ആണ് ..തന്റെ നിരപരാദിത്വം തെളിയിക്കാന്‍ ശ്രെമിക്കുകയാണ്..എനിക്ക് അഭിമാനം തോന്നി .നല്ലവരായ നാട്ടുകരെയോര്ത്തു ഞാന്‍ അഭിമാനിച്ചു .
പക്ഷെ പെട്ടെന്ന് ആ ചീത്ത വിളിക്ക് ഞാന്‍ കൂടി അര്‍ഹനല്ലേ എന്ന് എനിക്ക് തോന്നി ..അതെ ..
ഞാനും ഒന്നും ചൈതില്ലല്ലോ എന്ന തോന്നല്‍ എന്നില്‍ ശക്തമായി ......
മാപ്പു സോദരാ മാപ്പു ...
Subscribe to:
Post Comments (Atom)

4 comments:
ചീത്ത കേള്‍ക്കുന്നവന്റെ നിശബ്ദത ഒരു നാടിന് മനസ്സിന് നന്മയാകുന്നത്
ആ വീണ്ടുവിചാരം ...
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
the sound is still there in my ears.but nobody knows what and how was it happened.do you know.Thank you for the reminder.bite off
www.manjaly-halwa.blogspot.com
Post a Comment