കുറെ കാലമായി എന്നെ അലട്ടിക്കൊണ്ടിരിക്കൂന്ന ഒരു ചിന്ത ഞാന്‍ ഇവിടെ പങ്കുവെക്കട്ടെ....
നമ്മള് പലപ്പോഴും പലതരം ഭ്രാന്തന്മാരെയും കാണാറുണ്ട് .. റെയില്‍വേ സ്റ്റേഷനിലും ബീച്ചിലും തിരക്കുള്ള ചന്തയിലും ഒക്കെ. ഇതില്‍ ഒരുതരം ഭ്രാന്തന്മാരെ ശ്രദ്ധിച്ചിട്ടുണ്ടോ , അവര്‍ ആരോടോ ഇങ്ങനെ സംസാരിക്കുന്നതുകാണാം. തത്ക്കാലം നമുക്കവരുടെ വേഷഭൂഷാധികള്‍ മറക്കാം ..ജട പിടിച്ച മുടിയും മുഷിഞ്ഞ വസ്ത്രങ്ങളും അല്ല അവര്‍ ധരിച്ചത് എന്ന് വിശ്വസിക്കാം ..
ഇനി വേറെ ഒരുകൂട്ടം ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ ..അവര്‍ വളരെ മോടിയില്‍ വസ്ത്രം ധരിചിട്ടുണ്ടാകും ..മുടി മനപ്പൂര്‍വം ജട പിടിപ്പിചിട്ടുണ്ടാകും .അവര്‍ വലതു കൈപ്പത്തിയില്‍ ഒരു ചെറിയ പെട്ടി വെച്ചു അത് വലതു ചെവിയോടു അമര്‍ത്തി വെച്ചിട്ടുണ്ടാകും ..എന്നിട്ട് ആരോടോ സംസാരിക്കുന്നതു കാണാം.. ഇവരെ നമ്മള് ഭ്രാന്തന് എന്ന് വിളിക്കാറില്ല , കാരണം അവന്റെ കയ്യിലുള്ള ആ ചെറിയ പെട്ടിയില്‍ നിന്നും അവനുള്ള മറുപടികള്‍ വരുന്നുണ്ട് എന്ന് നമുക്കറിയാം ,പക്ഷെ ഈ ചെറിയ പെട്ടിക്കായി അയ്യായിരമോ പതിനായിരമോ മുടക്കാതെ തനിക്കുള്ള മറുപടി ഗ്രഹിചെടുക്കന്നവനെ നമ്മള് ഭ്രാന്തന് എന്ന് വിളിക്കുന്നു ...തനിക്കുള്ള മറുപടി കൃത്യമായി കിട്ടുന്നത് കൊണ്ടാണല്ലോ അയാള്‍ സംസാരം തുടരുന്നത് ...
യഥാര്‍ഥത്തില്‍ ആരാണ് ഭ്രാന്തന് .................
Subscribe to:
Post Comments (Atom)

3 comments:
യഥാര്‍ഥത്തില്‍ ആരാണ് ഭ്രാന്തന്
samshayam enthinu!, ethu vare thirichu-arivu undayille?!
nee yanu branthan...pinney nintey branthui vayikuuna njangalum....
Post a Comment