Saturday, July 5, 2008

ബീഫ്‌ സദ്യ

സദ്യ എനിക്ക് വളരെ ഇഷ്ടമാണ്. ഒരു മുസ്ലിം ഭൂരിപക്ഷ സ്ഥലത്തുള്ള എനിക്ക് അതിനുള്ള ഭാഗ്യം വളരെ അപൂര്‍വമായേ കിട്ടാരുണ്ടയിരുന്നുള്ളൂ . ഞങ്ങളുടെ എല്ലാ പരിപാടികള്‍ക്കും നല്ല കോയി ബിരിയാണിയോ നെയ്ച്ചോറും ബീഫ്‌ കറി യുമോ ആണ് ഉണ്ടാകാര് . പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോളാണ് സദ്യ കഴിക്കാനുള്ള അവസരം ഒത്തുവന്നത് . സംഭവം എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു . ഇല ഇടുന്നതിലും ഒരു കണക്കൊക്കെ ഉണ്ടെന്നു മനസ്സിലായി . ഓരോ ടച്ച്‌ അപ്പ് മാറി മാറി കഴിക്കുംപോളും മാറി മാറി വരുന്ന സ്വാദും അവസാനം രണ്ടു കൂട്ടം പായസവും പിന്നെ പൂവന്‍ പഴവും ആഹ ....
പ്രീ ഡിഗ്രി പഠനം കഴിഞ്ഞു വീണ്ടും നാട്ടില്‍ കുറ്റിയടിച്ച കാലം .സദ്യയുടെ സ്വാദ് ഓര്‍മയില്‍ കയറി വരാന്‍ തുടങ്ങി . എന്ത് ചെയ്യാന്‍ ..............
അങ്ങനെ ഇരിക്കെയാണ് വിഷു വന്നെത്തിയത് . സദ്യ കഴിക്കാനുള്ള എന്റെ മോഹം അപ്പോഴേക്കും അടക്കിനിര്‍ത്താന്‍ പററാതായിരുന്നു. തലകുത്തി നിന്നു ആലോചിച്ചു . ഉമ്മാക്ക് സദ്യയുടെ സാങ്കേതിക വശങ്ങള്‍ അറിയില്ല .പിന്നെ വല്ലിടതുനിന്നും ഓസടിക്കുകയെ രക്ഷയുളളൂ. അങ്ങനെ ആലോചിച്ചപ്പോലാണ് പ്രീ ഡിഗ്രി ക്ക് രണ്ടു കൊല്ലവും എന്റെ അടുത്തിരുന്ന സുഹൃത്തിനെ ഓര്മ വന്നത് . കൂടാതെ വിഷുവും ..... ഇനി ഒന്നും ആലോചിക്കാനില്ല .....അടുത്ത വണ്ടിക്കു അവന്റെ വീട്ടിലേക്ക് വിടുക തന്നെ ...ഒരു സര്‍പ്രൈസ് ഇരിക്കട്ടെ എന്ന് കരുതി നാന്‍ വിളിച്ചു പറയാനും നിന്നില്ല .
നാന്‍ പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് എനിക്ക് കിട്ടിയത് ....അവന്‍ ഓടി വന്നു എന്നെ കെട്ടി പ്പിടിച്ചു ....അമ്മയും ഭയങ്കര സ്നേഹം ..ഞങ്ങള്‍ അങ്ങനെ പഴയ കഥകള്‍ പറഞ്ഞിരിക്കെ അടുക്കളയില്‍ നിന്നും അമ്മ അവനെ വിളിച്ചു . എന്റെ സുഹൃത്ത് തിരിച്ചുവന്നെ എന്നോട് പറഞ്ഞു .....എടാ നീ കുറച്ചു ടി.വി കണ്ടിരി ....ഞാന്‍ ഇപ്പോള്‍ വരാം ...ഓക്കേ ഓക്കേ ഓക്കേ ...എന്റെ ബോറടി മാറ്റാന്‍ അമ്മ ഓരോ വിശേഷങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു .........
അവസാനം ആ അസുലഭ നിമിഷം വന്നെത്തി ...മോന്‍ വാ , ഇനി സദ്യ കഴിക്കാം.......
ഞാന്‍ ഒട്ടും ബലം പിടിക്കാന്‍ നിന്നില്ല .....ഉള്ളിലുള്ള ആര്‍ത്തി പുറത്തുകാട്ടാതെ കൈ കഴുകി ഇരുന്നു . ഇല ഇടുന്ന വിധം ഒക്കെ നേരത്തെ അറിയാമായിരുന്നത് കൊണ്ടു കാര്യങ്ങള്‍ എളുപ്പമായി .
സദ്യ്കൂട്ടുകളെ നോക്കി ആനന്ദിച്ചു.. സംബാരിനെന്തനൊരു വ്യത്യാസം !!!!!!!!!!!!!!!!!!!!!
ഏയ് ....എനിക്ക് തോന്നിയതാകും ....അല്ല പല കഷണങ്ങളും അപരിജിതമായത് പോലെ ......സ്മെല്ലും കുറച്ചു വ്യത്യാസം ഉണ്ടല്ലോ .....ഞാന്‍ വരുന്നത് വരട്ടെ ഏന് വെച്ചു സാംബാര്‍ ഒഴിച്ച് .......അപ്പോളാണ് അമ്മ പ്രത്യക്ഷപ്പെട്ടത്‌ ..........
മോന് ഞങ്ങളെ സാമ്പാറും സദ്യയും ഒന്നും ഇഷ്ടമാകില്ല എന്ന് വെച്ചു ബീഫ്‌ ഇട്ടതാണ് ....എടുത്തു കഴിച്ചോളൂ ..ട്ടോ.......!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

2 comments:

Unknown said...

ഡാ ഇനി നിനക്ക് ഇത് പോലെ സദ്യ കഴിക്കാന്‍ തോന്നുമ്പോള്‍ ദയവു ചെയ്തു ഈ പാവം സുഹൃത്തിനെ ഒര്മിക്കരുതെ .... റനീഷ്

ഇസാദ്‌ said...

ha hahah :)